മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണം: കോ​ണ്‍​ഗ്ര​സ്
Saturday, July 24, 2021 12:53 AM IST
ക​ൽ​പ്പ​റ്റ: സ്ത്രീ ​പീ​ഡ​ന പ​രാ​തി ഒ​ത്തു തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ക​ൽ​പ്പ​റ്റ ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ ഒ​രു മ​ന്ത്രി സ്ത്രീ ​പീ​ഡ​ന പ​രാ​തി ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച​ത് ഏ​റെ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ ​സു​ര​ക്ഷ​യു​ടെ പേ​ര് പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​വ​ർ സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളേ​യും പീ​ഡി​പ്പി​ക്കു​ന്ന​വ​ർ​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​നം ന​ട​ത്തി​യ മ​ന്ത്രി​യെ പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​വി​ജ​യ​മ്മ, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, എ​സ്. മ​ണി, കെ. ​അ​ജി​ത, ആ​യി​ഷ പ​ള​ളി​യാ​ലി​ൽ, പി.​കെ. സു​ബാ​ഷ്, പി. ​വി​നോ​ദ് കു​മാ​ർ, ഡി​ന്‍റോ ജോ​സ്, ഷാ​ഫി പു​ൽ​പ്പാ​റ, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ഡി​റ്റോ ജോ​സ്, വാ​സു മു​ണ്ടേ​രി, ഷ​ബ്നാ​സ് ത​ന്നാ​നി, എം. ​കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​മോ​ദി​ച്ചു

വൈ​ത്തി​രി: ഗ​വ. ഹൈ​സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്എ​ൽ​സി​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ല​ഭി​ച്ച കു​ട്ടി​ക​ളെ മ​ല​യാ​ള ക​ലാ​കാ​ര​ൻ​മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ന​ൻ​മ വൈ​ത്തി​രി മേ​ഖ​ലാ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി. വി​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ചി​ത്ര​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി. ​ഉ​ഷാ​കു​മാ​രി, വൈ​ത്തി​രി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജ​യ​പ്ര​കാ​ശ്, വൈ​ത്തി​രി ഗ​വ. ഹൈ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് ഹെ​ഡ്മി​സ്ട്ര​സ് ര​ഞ്ജി​നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ, സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി അ​നാ​മി​ക അ​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.