പ​ഠ​ന തൊ​ഴി​ൽ സേ​വ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 25, 2021 1:28 AM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കും സ്വ​കാ​ര്യ-​സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ജോ​ലി ല​ഭ്യ​മാ​കു​ന്ന​തി​നു​മാ​യി പ​ഴ​ശി​രാ​ജ കോ​ള​ജ് ആ​സ്ഥാ​ന​മാ​യി സേ​വ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചു. പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കോ​ള​ജ് ന​ട​ത്തി​വ​രു​ന്ന വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് പു​തി​യ സേ​വ​ന​കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്.

’പ്ര​ബോ​ധ​ൻ’ എ​ന്ന പേ​രി​ൽ ആ​രം​ഭി​ച്ച കേ​ന്ദ്ര​ത്തി​ന്‍റെ സേ​വ​നം ഇ​നി ഓ​ണ്‍​ലൈ​നി​ലും ല​ഭ്യ​മാ​വും. ഇ​തി​നാ​യി കോ​ള​ജ് വെ​ബ്സൈ​റ്റി​ൽ പ്ര​ത്യേ​ക പോ​ർ​ട്ട​ൽ തു​റ​ക്കു​ക​യും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന​തി​നാ​യി ഡി​ജി​റ്റ​ൽ ഫോ​മും ഇ​മെ​യി​ൽ ഐ​ഡി​യും ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​ബോ​ധ​ൻ സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​മു​ഖ ക​രി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റും സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ വി.​ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ള​ജി​ൽ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ്ര​ബോ​ധ​ൻ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ബ​ത്തേ​രി ബി​ഷ​പ്പും കോ​ള​ജ് മാ​നേ​ജ​രു​മാ​യ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. അ​നി​ൽ​കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​ആ​ർ. ദി​ലീ​പ്, കോ​ള​ജ് സി​ഇ​ഒ ഫാ. ​വ​ർ​ഗീ​സ് കൊ​ല്ലം​മാ​വു​ടി, കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​ലാ​സ​ർ പു​ത്ത​ൻ​ക​ണ്ട​തി​ൽ, കോ​ള​ജ് കൗ​ണ്‍​സി​ല​ർ വി. ​ആ​ർ. രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.