ഗ​ർ​ഭ​കാ​ല ഗോ​ത്രമ​ന്ദി​ര​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 25, 2021 1:28 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ്മ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​ദി​വാ​സി ഗ​ർ​ഭി​ണി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഗ​ർ​ഭ​കാ​ല ഗോ​ത്ര മ​ന്ദി​ര​ങ്ങ​ൾ (ആ​ന്‍റി​നാ​റ്റ​ൽ ട്രൈ​ബ​ൽ ഹോം) ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ല​യി​ൽ ബ​ത്തേ​രി, വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലാ​യി ര​ണ്ട് വീ​തം കേ​ന്ദ്ര​ങ്ങ​ളും അ​പ്പ​പ്പാ​റ, വാ​ഴ​വ​റ്റ, നൂ​ൽ​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഓ​രോ ഗ​ർ​ഭ​കാ​ല ഗോ​ത്ര മ​ന്ദി​ര​ങ്ങ​ളു​മാ​ണ് നി​ർ​മി​ച്ച​ത്. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ അ​നീ​ഷ്. ബി. ​നാ​യ​ർ, ല​ത ശ​ശി, എ​ട​ക്ക​ൽ മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബീ​ന വി​ജ​യ​ൻ, ഗ്ലാ​ഡി​സ് സ്ക​റി​യ, ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​സ്. സേ​തു​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.