ച​ക്ക​ക്കു​രു​വി​നു ന​ല്ലകാ​ലം: ക്വി​ന്‍റ​ലി​ന് 2500 രൂ​പ
Sunday, July 25, 2021 1:30 AM IST
ന​ട​വ​യ​ൽ: കൃ​ഷി​യി​ട​ത്തി​ൽ പാ​ഴാ​ക്കി ക​ള​യു​ന്ന ച​ക്ക​ക്കു​രു​വി​നു ന​ല്ല കാ​ലം തെ​ളി​ഞ്ഞു. ക്വി​ന്‍റ​ലി​ന് 2500 രൂ​പ​യ്ക്ക് ന​ട​വ​യ​ലി​ലെ വീ​ട്ട​മ്മാ​ർ ച​ക്ക​ക്കു​രു സം​ഭ​രി​ക്കും. സം​ഭ​രി​ക്കു​ക മാ​ത്ര​മ​ല്ല ച​ക്ക​ക്കു​രു​വി​ൽ നി​ന്നു നി​ര​വ​ധി മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്നുമുണ്ട് വ​യ​നാ​ട് ജാ​ക്ക് ഫ്രൂ​ട്ട് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യി​ലെ വ​നി​ത​ക​ൾ.
നാ​ലു​മാ​സം മു​ന്പാ​ണു നെ​ല്ല്, ക​പ്പ​യ​ട​ക്ക​മു​ള​ള കി​ഴ​ങ്ങു​വി​ള​ക​ളെ​ക്കാ​ൾ വി​ല ന​ൽ​കി ന​ട​വ​യ​ലി​ലു​ള്ള ഈ ​സൊ​സൈ​റ്റി ച​ക്ക​ക്കു​രു​സം​ഭ​ര​ണം ആ​രം​ഭി​ച്ച​ത്. ഒ​രു ക്വി​ന്‍റ​ലിനു 2500 രൂ​പ വീ​തം ന​ൽ​കി ട​ണ്‍​ക​ണ​ക്കി​ന് ച​ക്ക​ക്കു​രു ക​ർ​ഷ​ക​രി​ൽ നി​ന്ന് ഇ​വ​ർ ശേ​ഖ​രി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ നി​ന്നു വ​രെ ച​ക്ക​ക്കു​രു​വു​മാ​യി ക​ർ​ഷ​ക​രും ഇ​ട​നി​ല​ക്കാ​രും എ​ത്തി​യി​രു​ന്നു. ച​ക്ക​ക്കു​രു പൊ​ടി​ച്ചു പാ​യ​സം പോ​ലു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളാ​യാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. ച​ക്ക​ക്കു​രു സം​സ്ക​രി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി 50 ല​ക്ഷം രൂ​പ മു​ട​ക്കി ആ​ധു​നി​ക രീ​തി​യി​ലു​ള്ള പ്ലാ​ന്‍റ് ന​ട​വ​യ​ലി​ൽ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ദി​വ​സം ഒ​രു ട​ണ്‍ സം​സ്ക​ര​ണ ശേ​ഷി​യു​ള്ള പ്ലാ​ന്‍റാ​യ​തി​നാ​ൽ എ​ത്തു​ന്ന ച​ക്ക​ക്കു​രു എ​ല്ലാം സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്.
സൊ​സൈ​റ്റി​ക്ക് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​ത്യേ​ക ഗ്രാ​ന്‍റും പ​രി​ശീ​ല​ന​വും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ജ​യ്മി സ​ജി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ച​ക്ക​ക്കു​രു സം​സ്ക​ര​ണ​ത്തി​നു വേ​ണ്ടി ആ​രം​ഭി​ച്ച ആ​ദ്യ​ത്തെ യൂ​ണി​റ്റാ​ണ് ന​ട​വ​യ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ച​ക്ക​ക്കു​രു കൊ​ടു​ക്കാ​നു​ള്ള​വ​ർ സൊ​സൈ​റ്റി​യു​ടെ ക​സ്റ്റ​മ​ർ കെ​യ​റാ​യ 85472 11254 ൽ വി​ളി​ച്ചാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാം.