ഊ​രും പേ​രും ഇ​ല്ലാ​ത്ത ക​ത്തി​ന്‍റെ പേ​രി​ലു​ള്ള സി​പി​എം സ​മ​രം പ​രി​ഹാ​സ്യം: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ
Monday, July 26, 2021 12:44 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഊ​രും പേ​രും ഇ​ല്ലാ​ത്ത ക​ത്തി​ന്‍റെ പേ​രി​ൽ സ​മ​രം ന​ട​ത്തു​ന്ന സി​പി​എം സ്വ​യം പ​രി​ഹാ​സ്യ​രാ​വു​ക​യാ​ണെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കാ​നി​റ​ങ്ങി​യി​രി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യം ജ​നം തി​രി​ച്ച​റി​യും. ത​ന്‍റെ ഓ​ഫീ​സി​നെ ക​രി​വാ​രി തേ​ക്കാ​നാ​ണ് സി​പി​എം ശ്ര​മം.
ത​നി​ക്കെ​തി​രേ ഒ​രു രൂ​പ​യു​ടെ അ​ഴി​മ​തി ആ​രോ​പ​ണ​വും തെ​ളി​വ് സ​ഹി​തം ഉ​ന്ന​യി​ക്കാ​ൻ സി​പി​എ​മ്മി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. വ്യാ​ജ ക​ത്തി​നെ​തി​രേ സ​ർ​ക്കാ​ർ​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ക്കാ​ൻ സി​പി​എം ത​യാ​റാ​കാ​ത്ത​ത് സം​ശ​യം ഉ​ണ്ടാ​ക്കു​ന്നു. ബ​ത്തേ​രി​യി​ലെ സി​പി​എം നേ​താ​ക്ക​ളി​ൽ ചി​ല​രും ഈ ​ഗൂ​ഢാ​ലോ​ച​ന​ക്ക് പി​ന്നി​ലു​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​രി​ക്കു​ന്നു.
ബാ​ങ്ക് നി​യ​മ​ന​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും കോ​ഴ വാ​ങ്ങി​യ കോ​ണ്‍​ഗ്ര​സു​കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​യി​രി​ക്കു​മെ​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ന​ട​പ​ടി ഭ​യ​ക്കു​ന്ന​വ​രാ​ണ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യും ത​നി​ക്കെ​തി​രേ​യും ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
ത​നി​ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ത്തി​യാ​ൽ അ​ത് പേ​ടി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള പാ​ർ​ട്ടി അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ആ​രും മ​ന​പാ​യ​സം ഉ​ണ്ണ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.