ആ​ലൂ​ർ​ക്കു​ന്ന്, കു​റി​ച്ചി​പ്പ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​നശ​ല്യം രൂ​ക്ഷം
Monday, July 26, 2021 12:44 AM IST
പു​ൽ​പ്പ​ള്ളി: ആ​ലൂ​ർ​ക്കു​ന്ന്- കു​റി​ച്ചി​പ്പ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ ആ​ലൂ​ർ​ക്കു​ന്ന് പാ​ട​ത്ത് കൃ​ഷി​ക്കാ​യി പാ​കി​യ ഞാ​റു​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ചു. ഇ​ന്ന് ന​ടാ​നാ​യി പ​റി​ക്കാ​നി​രു​ന്ന ഞാ​റു​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ആ​ലൂ​ർ​ക്കു​ന്നി​ലെ പി.​സി. ഏ​ലി​യാ​സ്, ബൈ​ജു, വേ​ണു എ​ന്നി​വ​രു​ടെ ഞാ​റു​ക​ളാ​ണ് കാ​ട്ടാ​ന​കൂ​ട്ടം ച​വി​ട്ടി​മെ​തി​ച്ച​ത്.
പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വാ​ഴ, ക​പ്പ, ചേ​ന, തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​ക​ളും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച്ച​യാ​യി ഈ ​മേ​ഖ​ല​യി​ൽ ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. പാ​ക്കം കു​റു​വ വ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളാ​ണ് കൃ​ഷി​യി​ട​ത്തി​ൽ പ​തി​വാ​യി എ​ത്തു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. വ​നാ​തി​ർ​ത്തി​യി​ലെ ട്ര​ഞ്ച് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തും ഫെ​ൻ​സിം​ഗ് പ​ല​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കാ​തി​രി​ക്കു​ന്ന​തു​മാ​ണ് ആ​ന​ശ​ല്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണം.
കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മേ ഫെ​ൻ​സിം​ഗി​ലൂ​ടെ വൈ​ദ്യു​തി പ്ര​വ​ഹി​പ്പി​ക്കു​ന്നു​ള്ളു എ​ന്നും പ​രാ​തി​യു​ണ്ട്. സ​ന്ധ്യ മ​യ​ങ്ങു​ന്ന​തോ​ടെ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ൾ പ​തി​വ് കാ​ഴ്ച​യാ​ണ്. ആ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ക​ർ​ഷ​ക​ർ.