ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, July 26, 2021 12:44 AM IST
ന​ട​വ​യ​ൽ: ടോ​ക്കി​യോ ഒ​ളി​ന്പി​ക്സ് 2020ന് ​ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ന​ട​വ​യ​ൽ എ​ലൈ​റ്റ് സോ​ക്ക​ർ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തി. മ​ത്സ​ര​ത്തി​ൽ ന​ട​വ​യ​ൽ കെ​സി​വൈ​എം ടീം ​ഒ​ന്നാം സ്ഥാ​ന​വും ഒ​എ​ബി നെ​യ്ക്കു​പ്പ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മ​ത്സ​ര​ത്തി​ൽ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി ന​ട​വ​യ​ൽ കെ​സി​വൈ​എം ടീ​മി​ന്‍റെ സ്റ്റെ​ൽ​ബി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഒ​എ​ബി നെ​യ്ക്കു​പ്പ ടീ​മി​ലെ ആ​ൽ​ബി​നെ മി​ക​ച്ച ഷൂ​ട്ട​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​കെ. സു​രേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ മി​ക​ച്ച സ്പോ​ർ​ട്സ് സ​യ​ന്‍റി​സ്റ്റ് ഷൈ​ൻ​ഷാ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ താ​രം ഗി​ഫ്റ്റി സി. ​ഗ്രേ​ഷ്യ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ന​ട​വ​യ​ൽ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​അ​ഖി​ൽ, ഫാ.​ജെ​റി​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി ന​ൽ​കി. സാ​ബു, ലൂ​യി​സ്, ബി​ബി​ൻ ബി​ജു, സ്റ്റൈ​ൽ​ബി​ൻ, അ​ഭി​ന​ന്ദ്, ര​ഞ്ജു സി. ​ബി​നോ​യി, ക്ല​ബ് സെ​ക്ര​ട്ട​റി നി​ഖി​ൽ​കു​മാ​ർ, പി.​ആ​ർ. രാ​ഹു​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.