വൈ​ദ്യു​തി നി​യ​മ ഭേ​ദ​ഗ​തി ബി​ൽ: പ്ര​തി​ഷേ​ധി​ച്ചു
Monday, July 26, 2021 12:45 AM IST
ക​ൽ​പ്പ​റ്റ: വൈ​ദ്യു​തി മേ​ഖ​ല സ്വ​കാ​ര്യ വ​ത്ക​രി​ക്കു​ക എ​ന്ന അ​ജ​ണ്ട മു​ൻ​നി​ർ​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ വൈ​ദ്യു​തി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ കേ​ര​ള ഇ​ല​ക്‌​ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ​ഇല​ക്‌​ട്രി​ക്ക​ൽ ഡി​വി​ഷ​ൻ ഓ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധി​ച്ചു.
വൈ​ദ്യു​തി നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്കു​ക, ബി​ല്ലി​നെ​തി​രേ നി​യ​മ​സ​ഭ​യി​ൽ പ്ര​മേ​യം പാ​സാ​ക്കു​ക, അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് സ്റ്റാ​റ്റ്യൂ​ട്ട​റി പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ക, പു​ന​സം​ഘ​ട​ന​യു​ടെ മ​റ​വി​ൽ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വെ​ട്ടി കു​റ​യ്ക്കു​ന്ന​തി​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എം. ജം​ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. മോ​ഹ​ൻ​ദാ​സ്, എ​ൽ​ദോ കെ. ​ഫി​ലി​പ്പ്, കെ.​എം. മ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.