ഡിഎംകെ ​നേ​താ​വി​നെ ക​ല്ലുകൊ​ണ്ട് ത​ല​യ്ക്കടി​ച്ചു കൊ​ല​പ്പെ​ടു​ത്തി
Tuesday, July 27, 2021 1:52 AM IST
ഗൂ​ഡ​ല്ലൂ​ർ: കു​ന്നൂ​രി​ൽ ഡിഎംകെ ​നേ​താ​വി​നെ ക​ല്ലുകൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മൂ​ല​ക്ക​ട സ്വ​ദേ​ശി ന​ട​രാ​ജാ​ണ് (68) കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ദേ​ശ​വാ​സി​യാ​യ മു​ത്തു​കു​മാ​ർ (61) ആ​ണ് ഇ​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ന​ട​രാ​ജും മു​ത്തു​കു​മാ​റും അ​ടു​ത്ത​ടു​ത്താ​യി വീ​ടി​നുസ​മീ​പ​ത്താ​ണ് ക​ട​ക​ൾ ന​ട​ത്തി വ​രു​ന്ന​ത്. ബി​സി​ന​സ് സം​ബ​ന്ധ​മാ​യി ഇ​രു​വ​ർ​ക്കും ത​മ്മി​ൽ മു​ൻ വൈ​രാ​ഗ്യ​മു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കുത​ർ​ക്ക​മു​ണ്ടാ​യി.വാ​ക്കേ​റ്റം മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മു​ത്തു​കു​മാ​ർ ന​ട​രാ​ജി​നെ ക​ല്ലുകൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രു​ക്കേ​റ്റ ഇ​യാ​ളെ കു​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. കൃ​ത്യം ന​ട​ത്തി​യ​തി​നുശേ​ഷം പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ​ക്കുവേ​ണ്ടി കു​ന്നൂ​ർ പോ​ലീ​സ് തെര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.