പു​ലി​യെ ച​ത്ത​ നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, July 28, 2021 12:26 AM IST
ഗൂ​ഡ​ല്ലൂ​ർ: ചേ​ര​ന്പാ​ടി റേ​ഞ്ച് പ​രി​ധി​യി​ലെ കൊ​ള​പ്പ​ള്ളി ടാ​ൻ​ടി തേ​യി​ല എ​സ്റ്റേ​റ്റി​ൽ പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി. ര​ണ്ട് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പെ​ണ്‍ പു​ലി​യെ​യാ​ണ് ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​സ്റ്റേ​റ്റി​ൽ ജോ​ലി​ക്കെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്.
ഉ​ട​നെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ചേ​ര​ന്പാ​ടി റേ​ഞ്ച​ർ ആ​ന​ന്ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ. ​രാ​ജേ​ഷ്കു​മാ​ർ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. പു​ലി എ​ങ്ങി​നെ​യാ​ണ് ച​ത്ത​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.