അ​ർ​ബ​ൻ ബാ​ങ്ക് കോ​ഴ​വി​വാ​ദം: എം​എ​ൽ​എ രാ​ജി വയ്ക്ക​ണ​മെ​ന്ന്
Thursday, July 29, 2021 1:22 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ർ​ബ​ൻ കോ ​ഓ​പ്പേ​റേ​റ്റീ​വ് ബാ​ങ്കി​ലെ പ്യൂ​ണ്‍, വാ​ച്ച്മാ​ൻ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കു​ന്ന​തി​ന് കോ​ടി​ക​ൾ കോ​ഴ വാ​ങ്ങാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി.ബാ​ല​കൃ​ഷ്ണ​ൻ രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​ർ​ബ​ൻ ബാ​ങ്കി​ലെ​യും കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന​മ​റ്റ് സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ഴി​മ​തി​ക​ളെ കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് ജ​ന​താ​ദ​ൾ-​എ​സ് ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പാ​ർ​ട്ടി ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം എ​ൻ.​കെ.മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബെ​ന്നി കു​റു​ന്പാ​ല​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ന​മ്മ പൗ​ലോ​സ്, എ.​ജെ. കു​ര്യ​ൻ, ഉ​നൈ​സ് ക​ല്ലൂ​ർ, ടി.​കെ. അ​രു​ണ്‍ കു​മാ​ർ, അ​മീ​ർ അ​റ​ക്ക​ൽ, വി.​അ​ബ്ദു​ൽ സ​ലീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.