വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, July 29, 2021 1:22 AM IST
ന​ട​വ​യ​ൽ: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി പ്ര​കാ​രം ന​ൽ​കു​ന്ന ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തി. ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ തോ​മ​സ് മാ​ത്യു​വി​ന് ടാ​ബു​ക​ൾ ന​ൽ​കി വൈ​എം​സി​എ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യാ റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​സ് ജി. ​ഉ​മ്മ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ആ​ർ​ച്ച് പ്രീ​സ്റ്റ് ഫാ.ജോ​സ് മേ​ച്ചേ​രി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ട​വ​യ​ൽ വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​വി.സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ബി​ജു തി​ണ്ടി​യ​ത്ത്, റീ​ജി​യ​ണ​ൽ ക​ണ്‍​വീ​ന​ർ റെ​ജി വി. മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റീ​ജി​യ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഗീ​വ​ർ​ഗീ​സ്, വ​നി​താ ഫോ​റം ക​ണ്‍​വീ​ന​ർ എം.​എം.​മേ​രി, റീ​ജി​യ​ണ​ൽ ക​മ്മ​റ്റി​യം​ഗം ജെ​യിം​സ് ജോ​സ​ഫ്, വൈ​ത്തി​രി പ്രൊ​ജ​ക്ട് ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ വി​ൻ​സെ​ന്‍റ് തോ​മ​സ്, സ​ജി ജോ​ർ​ജ്, സ​ബ് റീ​ജി​യ​ണ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ സെ​ബാ​സ്റ്റ്യ​ൻ, എ​ക്്സി​ക്യു​ട്ടീ​വ് മെ​ന്പ​ർ ബി​ജു ആ​ൻ​ഡ്രൂ​സ്, സാ​ബു തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.