നി​യ​മ​ന​വും ശ​ന്പ​ള​വും ആ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക​ർ നി​ൽ​പ്പുസ​മ​രം ന​ട​ത്തി
Thursday, July 29, 2021 1:22 AM IST
ക​ൽ​പ്പ​റ്റ: നി​യ​മ​ന​വും ശ​ന്പ​ള​വും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ (ക​ഐ​സ്ടി​യു) ജി​ല്ലാ വി​ദ്യ​ാഭ്യാ​സ ഓ​ഫീ​സി​നു മു​ന്പി​ൽ നി​ൽ​പ്പു സ​മ​രം ന​ട​ത്തി. 2016 മു​ത​ൽ നി​യ​മ​നം ല​ഭി​ച്ച നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ ജി​ല്ല​യി​ൽ അം​ഗീ​കാ​ര​മി​ല്ലാ​തെ സേ​വ​നം ചെ​യ്തു വ​രി​ക​യാ​ണ്. നി​യ​മ​നം ല​ഭി​ച്ച​വ​ർ​ക്കു ശ​ന്പ​ള​വു​മി​ല്ല. അ​ന്പ​ത്തി​യാ​റ് പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി പ്ര​ധാ​ന അ​ധ്യാ​പ​ക​രി​ല്ല. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ച് ഒ​ന്ന​ര വ​ർ​ഷ​മാ​യി​ട്ടും 27000 ത്തി​ൽ പ​രം കു​ട്ടി​ക​ൾ​ക്ക് ജി​ല്ല​യി​ൽ പ​ഠ​ന ഉ​പ​ക​ര​ണ​മി​ല്ല. പ​ഠ​നം അ​ശാ​സ്ത്രീ​യ​വും കാ​ര്യ​ക്ഷ​മ​വു​മ​ല്ലാ​താ​യി. സ​ർ​വീ​സി​ലു​ള്ള അ​ധ്യാ​പ​ക​രെ കെ​ടെ​റ്റി​ന്‍റെ പേ​രി​ൽ പീ​ഡിപ്പി​ക്കു​ക​യും കോ​ണ്‍​ട്രി​ബ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന വാ​ഗ്ദാ​നം ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​തിഷേ​ധി​ച്ചാ​യി​രു​ന്നു നി​ൽ​പ്പു സ​മ​രം.
ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​അ​ബ്ദു​ൾ ക​രീം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. ഷൗ​ക്കു​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​സാ​ർ ക​ന്പ, നോ​ണ്‍ അ​പ്രൂ​വ​ൽ ടീ​ച്ചേ​ർ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ. മു​ഹ​മ്മ​ദ​ലി,
സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഇ.​ടി. റി​ഷാ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​യു. ല​ത്തീ​ഫ്, സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ഹ​ഫീ​സ് റ​ഹ്മാ​, സി.​കെ. നൗ​ഫ​ൽ, ബ​ത്തേ​രി ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി നി​സാ​മു​ദ്ദീൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.