അ​വ​സാ​ന അ​ഞ്ച​ലോ​ട്ട​ക്കാ​ര​നും യാ​ത്ര​യാ​യി
Thursday, July 29, 2021 1:24 AM IST
ക​ൽ​പ്പ​റ്റ: അ​ഞ്ച​ൽ ഓ​ട്ട​ക്കാ​രു​ടെ പ​ര​ന്പ​ര​യി​ലെ അ​വ​സാ​ന ക​ണ്ണി​യാ​യി​രു​ന്ന പു​തി​യേ​ട​ത്ത് കൊ​ന്പി​ൽ അ​ണ്ണ​ൻ പി​ട്ട​ൻ(86) നി​ര്യാ​ത​നാ​യി. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ ത​ല​ച്ചു​മ​ടാ​യി പ്ര​ധാ​ന പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നു ഗ്രാ​മ​ങ്ങ​ളി​ലെ ത​പാ​ൽ ഓ​ഫീ​സു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ജോ​ലി ചെ​യ്ത​വ​ർ അ​ഞ്ച​ൽ ഓ​ട്ട​ക്കാ​ര​ൻ(​ത​പാ​ൽ മെ​യി​ൽ​ബാ​ഗ് വാ​ഹ​ക​ൻ) എ​ന്നാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. അ​ഞ്ച​ൽ ഓ​ട്ട​ക്കാ​രു​ടെ വ​യ​നാ​ട് ജി​ല്ല​യി​ലെ അ​വ​സാ​ന​ത്തെ ക​ണ്ണി​യാ​യി​രു​ന്നു പു​തി​യേ​ട​ത്ത് കൊ​ന്പി​ൽ അ​ണ്ണ​ൻ പി​ട്ട​ൻ. യു​വാ​വാ​യി​രു​ന്ന കാ​ല​ത്തു നീ​ള​മു​ള്ള ക​ത്തി​യി​ൽ മ​ണി കെ​ട്ടി, ഈ ​മ​ണി​കി​ലു​ക്കി തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ഞോ​ത്ത് കാ​ട്ടി​യേ​രി മു​ത​ൽ വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​മു​ണ്ട സ​ബ് പോ​സ്റ്റ് ഓ​ഫീ​സ് വ​രെ നാ​ൽ​പ്പ​തി​ല​ധി​കം കി​ലോ​മീ​റ്റ​ർ ഓ​ടി​യും ന​ട​ന്നു​മാ​യി എ​ത്തു​മാ​യി​രു​ന്നു. മ​ക്കി​യാ​ട്, തൊ​ണ്ട​ർ​നാ​ട്, കു​ഞ്ഞോം ത​പാ​ൽ ഓ​ഫീ​സു​ക​ളി​ലേ​ക്കു​ള്ള ബാ​ഗു​ക​ൾ പ്ര​ത്യേ​കം പ്ര​ത്യേ​കം കെ​ട്ടി​യ ബാ​ഗു​ക​ൾ ഒ​ന്നി​ച്ച് എ​ടു​ത്ത് എ​ത്തി​ക്കു​ന്ന ജോ​ലി​യാ​ണ് അ​ണ്ണ​ൻ പി​ട്ട​ൻ ചെ​യ്തു കൊ​ണ്ടി​രു​ന്ന​ത്. ആ ​കാ​ല​ത്ത് ഫോ​ണ്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ക​ന്പി എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ടെ​ലി​ഗ്രാം സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​ച്ചു കൊ​ടു​ക്കേ​ണ്ട ജോ​ലി​യും ഇ​ദ്ദേ​ഹ​ത്തി​ന് ത​ന്നെ​യാ​യി​രു​ന്നു. റോ​ഡു​ക​ളോ പാ​ല​ങ്ങ​ളോ വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വ​യ​നാ​ട്ടി​ലെ അ​തി​രാ​വി​ല​ത്തെ കൊ​ടും ത​ണു​പ്പും ക​ന​ത്ത മ​ഴ​യും കാ​റ്റും ഒ​ക്കെ സ​ഹി​ച്ചാ​യി​രു​ന്നു ഓ​ല​ക്കു​ട​യും ത​ല തൊ​പ്പി​ക്കു​ട​യും ഒ​ക്കെ ഉ​പ​യോ​ഗി​ച്ചു​ള്ള ഈ ​അ​ഞ്ച​ലോ​ട്ടം.
വ​ഴി​വ​ക്കി​ലു​ള്ള വീ​ടു​ക​ളി​ൽ ക​യ​റി വെ​ള്ളം വാ​ങ്ങി കു​ടി​ച്ചും ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ച്ചും എ​ല്ലാ​വ​ർ​ക്കും ഇ​ദ്ദേ​ഹം പ്രി​യ​ങ്ക​ര​നു​മാ​യി​രു​ന്നു. തു​ച്ഛ​മാ​യ വേ​ത​നം കൊ​ണ്ടു മാ​ത്ര​മാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം ക​ഴി​ഞ്ഞു​വ​ന്ന​ത്. പെ​ൻ​ഷ​ൻ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​ത​മാ​യി​രു​ന്നു അ​ണ്ണ​ൻ പി​ട്ട​ന്‍റേ​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.