മാ​ന​ന്ത​വാ​ടി​യി​ൽ റാ​ൻഡം ടെ​സ്റ്റ് ന​ട​ത്തി ടി​പി​ആ​ർ നി​ർ​ണ​യി​ക്ക​ണ​മെ​ന്ന്
Friday, July 30, 2021 12:15 AM IST
മാ​ന​ന്ത​വാ​ടി: മു​നി​സി​പ്പാ​ലി​റ്റി​യി​ൽ റാ​ണ്ടം പ​രി​ശോ​ധ​ന ന​ട​ത്തി ടെ​സ്റ്റ് പോ​സി​റ്റീ​വ് നി​ര​ക്ക് നി​ർ​ണ​യി​ക്കാ​ൻ മു​നി​സി​പ്പ​ൽ ഭ​ര​ണ സ​മി​തി ത​യാ​റാ​വ​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 60000 ൽ ​അ​ധി​കം ജ​ന​സം​ഖ്യ​യു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 36 ഡി​വി​ഷ​നു​ക​ളി​ലെ മൊ​ത്തം രോ​ഗി​ക​ൾ കേ​വ​ലം 250 ൽ ​താ​ഴെ​യാ​ണ്. അ​തി​ന് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ സ​മ​സ്ത മേ​ഖ​ല​ക​ളും അ​ട​ച്ചി​ടു​ന്ന​തി​നോ​ട് യോ​ജി​ക്കാ​ൻ ക​ഴി​യി​ല്ല.
അ​തി​നാ​ൽ ഡി​വി​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ആ​ർ​ടി​പി​സി​ആ​ർ റാ​ണ്ടം പ​രി​ശോ​ധ​ന ന​ട​ത്തി യ​ഥാ​ർ​ത്ഥ ടി​പി ആ​ർ രേ​ഖ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​വ​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള യ​ഥാ​ർ​ഥ നീ​തി ല​ഭ്യ​മാ​വ​ണം. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി അ​ട​ച്ചു പൂ​ട്ടി കി​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ഉ​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു. സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സ്‌​സി​ലാ​ക്കി അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സേ​വ​ന സ​ന്ന​ദ്ധ​രാ​വാ​ൻ മു​നി​സി​പ്പ​ൽ ഭ​ര​ണ സ​മി​തി മു​ന്നോ​ട്ട് വ​ര​ണം.
വ്യാ​പാ​ര മേ​ഖ​ല​ക്ക് പു​റ​മെ ഓ​ട്ടോ, ടാ​ക്സി മേ​ഖ​ല​യും വി​വി​ധ തൊ​ഴി​ൽ രം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ മു​ഴു​വ​നും ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്. പൊ​തു​ഗ​താ​ഗ​ത​മി​ല്ലാ​ത്ത​തി​നാ​ലു​ള്ള ക​ഷ്ട​പ്പാ​ടു​ക​ൾ ഏ​റെ​യാ​ണ്. സ​ന്പ​ദ്ഘ​ട​ന ത​ക​രാ​റി​ലാ​ണ്. ഓ​ണ​വി​പ​ണി​യും കൂ​ടി ഇ​ല്ലാ​താ​യാ​ൽ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​വും. അ​തി​നാ​ൽ സ​ർ​വ​ക​ക്ഷി​ക​ളെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും ഉ​ട​ൻ വി​ളി​ച്ച് ചേ​ർ​ത്ത് മു​നി​സി​പ്പാ​ലി​റ്റി മു​ഴു​വ​ൻ തു​റ​ക്കാ​ൻ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടാ​ൻ ഭ​ര​ണ സ​മി​തി ഇ​നി​യെ​ങ്കി​ലും ത​യാ​റാ​വ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് കെ. ​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. മ​ഹേ​ഷ്, എ​ൻ.​പി. ഷി​ബി, എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, എം.​വി. സു​രേ​ന്ദ്ര​ൻ, സി.​കെ. സു​ജി​ത്, കെ.​എ​ക്സ്. ജോ​ർ​ജ്, ജോ​ണ്‍​സ​ണ്‍ ജോ​ണ്‍, ഷാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.