മെ​ഗാവാ​ക്​സി​നേ​ഷ​ൻ: ഒ​റ്റദി​വ​സം​കൊ​ണ്ട് വാ​ർ​ഡി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി
Friday, July 30, 2021 12:17 AM IST
ത​വി​ഞ്ഞാ​ൽ: മെ​ഗാ വാ​കി​സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​റ്റ ദി​വ​സം​കൊ​ണ്ട് 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ്. 500 ഓ​ളം പേ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു. വാ​ർ​ഡം​ഗം ജോ​സ് പാ​റ​ക്ക​ൽ, ഡോ. ​നീ​തു ച​ന്ദ്ര​ൻ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ
ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​വ​രെ
ക​ണ്ടെ​ത്ത​ണം: കെ.​എ​ൽ.പൗ​ലോ​സ്

പു​ൽ​പ്പ​ള്ളി: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും താ​നു​മ​ട​ക്ക​മു​ള്ള ജി​ല്ല​യി​ലെ ഏ​താ​നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ വ്യാ​ജ ക​ത്ത് ച​മ​ച്ച് ഒ​രു ഗൂ​ഢ​സം​ഘം അ​ഴി​മ​തി ആ​രോ​പ​ണം ന​ട​ത്തി​യ​തു സം​ബ​ന്ധി​ച്ച് സം​ഘ​ട​നാ​പ​ര​മാ​യും നി​യ​മ​പ​ര​മാ​യും അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യം പു​റ​ത്തു കൊ​ണ്ടു​വ​ര​ണ​മെ​ന്ന് കെ​പി​സി​സി അം​ഗം കെ.​എ​ൽ. പൗ​ലോ​സ്.
കാ​ല​ങ്ങ​ളാ​യി അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കാ​റു​ള്ള വി​വാ​ദ​ങ്ങ​ളെ​പ്പ​റ്റി ബ​ത്തേ​രി​യി​ലെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന​താ​ണ്. ഇ​പ്രാ​വ​ശ്യം ന​ട​ന്ന നി​യ​മ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ചി​ല വി​വാ​ദ​ങ്ങ​ളു​യ​ർ​ന്ന​പ്പോ​ൾ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ത് ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ചു ചേ​ർ​ത്ത പാ​ർ​ട്ടി യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ത്തി​യ​വ​രെ തെ​ര​ഞ്ഞു​പി​ടി​ച്ചാ​ണ് വ്യാ​ജ ക​ത്തി​ൽ അ​ഴി​മ​തി​ക്കാ​രാ​ക്കി​യ​ത്. അ​തു​കൊ​ണ്ടൊ​ന്നും അ​ർ​ബ​ൻ ബാ​ങ്ക് വി​വാ​ദ​ങ്ങ​ൾ​ക്ക് പു​ക​മ​റ സൃ​ഷ്ടി​ക്കാ​മെ​ന്ന് ആ​രും ക​രു​ത​ണ്ട. ഡി​സി​സി-​കെ​പി​സി​സി ത​ല​ത്തി​ൽ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ആ​ര്കു​റ്റം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നി​യ​മ​പ​ര​മാ​യി ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം വേ​ണം. ഏ​ത​ന്വേ​ഷ​ണ​ത്തേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും സ​ത്യം പു​റ​ത്തു വ​ന്നേ പ​റ്റു​ക​യു​ള്ളു​വെ​ന്നും കെ.​എ​ൽ. പൗ​ലോ​സ് പ​റ​ഞ്ഞു.