റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ
Sunday, August 1, 2021 11:09 PM IST
ഗൂ​ഡ​ല്ലൂ​ർ: റി​ട്ട​യേ​ർ​ഡ് പ്ര​ധാ​നാ​ധ്യാ​പി​ക​യെ വീ​ടി​ന്‍റെ ടെ​റ​സി​ന് മു​ക​ളി​ൽ ക​ഴു​ത്ത​റ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൊ​ണ്ട​ളം സ്വ​ദേ​ശി വ​ടി​വേ​ലു​വി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ (70) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഭ​ർ​ത്താ​വാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ​ടി​വേ​ലു​വും ലീ​ലാ​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. ദേ​വാ​ല പോ​ലീ​സ് മൃ​ത​ദേ​ഹം പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പാ​ട്ട​വ​യ​ൽ, ലോ​യ​ർ ബെ​ക്കി, ഉ​പ്പ​ട്ടി എ​ന്നീ ഗ​വ. സ്കൂ​ളു​ക​ളി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യും ക​റോ​ലി​ൻ ഗ​വ. സ്കൂ​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ദേ​വാ​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.