പൊ​തു​വി​ദ്യാ​ല​യ​ കെ​ട്ടി​ടോ​ദ്ഘാ​ട​ന​വും ശി​ലാ​സ്ഥാ​പ​ന​വും 14 ന്
Saturday, September 11, 2021 1:04 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പു​തി​യ കെ​ട്ടി​ട​ങ്ങ​ളും ന​വീ​ക​രി​ച്ച ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ലാ​ബു​ക​ളും 14 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ഞ്ച് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി വൈ​കു​ന്നേ​രം 3.30 ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ധ​ന​കാ​ര്യ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ മു​ഖ്യാ​തി​ഥി​യാ​വും.

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം പ​ദ്ധ​തി​യി​ലൂ​ടെ മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ല​ങ്കാ​വ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, അ​ന്പ​ല​വ​യ​ൽ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മേ​പ്പാ​ടി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന് കോ​ടി രൂ​പ​യു​ടെ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള കെ​ട്ടി​ട​ങ്ങ​ളാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മൂ​ല​ങ്കാ​വ് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 13 ക്ലാ​സ് മു​റി​ക​ൾ, കം​പ്യൂ​ട്ട​ർ ലാ​ബ്, സ്റ്റാ​ഫ് റൂം, ​ഓ​ഫീ​സ് റൂം, ​ഡൈ​നിം​ഗ് ഹാ​ൾ, അ​ടു​ക്ക​ള, സ്റ്റേ​ജ് എ​ന്നി​വ​യു​ൾ​പ്പെ​ട്ട മൂ​ന്ന് നി​ല കെ​ട്ടി​ട​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

അ​ന്പ​ല​വ​യ​ൽ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 16 ക്ലാ​സ് മു​റി​ക​ൾ, സ്റ്റാ​ഫ് റൂം, ​സെ​മി​നാ​ർ ഹാ​ൾ, ടോ​യ്‌​ലെ​റ്റ് ബ്ലോ​ക്കു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ട്ട 15,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള​താ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ. മേ​പ്പാ​ടി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 12 ക്ലാ​സ് മു​റി​ക​ൾ, ഡൈ​നിം​ഗ് ഹാ​ൾ, റെ​സ്റ്റ് റൂം, ​ടോ​യ്‌​ലെ​റ്റ് ബ്ലോ​ക്കു​ക​ൾ എ​ന്നി​വ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​ൻ​കെ​ൽ കേ​ര​ള​യാ​ണ് സ​മ​യ​ബ​ന്ധി​ത​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ക്കി​മ​ല ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ലാ​ൻ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക്ലാ​സ് മു​റി​ക​ൾ, സെ​മി​നാ​ർ ഹാ​ൾ എ​ന്നി​വ​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണം.

ജി​എ​ച്ച്എ​സ്എ​സ് ത​രി​യോ​ട്, ജി​എ​ച്ച്എ​സ്എ​സ് കാ​ട്ടി​ക്കു​ളം, ജി​എം​എ​ച്ച്എ​സ്എ​സ് വെ​ള്ള​മു​ണ്ട, ജി​എ​ച്ച്എ​സ്എ​സ് വാ​ളാ​ട്, ജി​എ​ച്ച്എ​സ്എ​സ് ആ​റാ​ട്ടു​ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ലാ​ബു​ക​ളാ​ണ് ന​വീ​ക​രി​ച്ച​ത്. സി​ഡ്കോ​യാ​ണ് ലാ​ബ് ന​വീ​ക​ര​ണം ന​ട​പ്പാ​ക്കി​യ​ത്. കി​ഫ്ബി ഫ​ണ്ടി​ൽ ഒ​രു കോ​ടി രൂ​പ വീ​തം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ജി​എ​ച്ച്എ​സ്എ​സ് അ​ച്ചൂ​ർ, ജി​എ​ച്ച്എ​സ്എ​സ് തൃ​ശി​ലേ​രി, ജി​എ​ച്ച്എ​സ്എ​സ് ആ​റാ​ട്ടു​ത​റ, ജി​എ​ച്ച്എ​സ് പേ​ര്യ, ജി​യു​പി​എ​സ് ത​രു​വ​ണ എ​ന്നി​വ​ട​ങ്ങ​ളി​ൽ പു​തി​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ശി​ലാ​സ്ഥാ​പ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും.

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ കി​ല​യ്ക്കാ​ണ് പ​ദ്ധ​തി നി​ർ​വ​ഹ​ണ ചു​മ​ത​ല. സ്കൂ​ൾ​ത​ല പ​രി​പാ​ടി​ക​ളി​ൽ എം​എ​ൽ​എ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക.