ക​ട്ടി​പ്പാ​റയി​ല്‍ കൃ​ഷി ഭൂ​മി​യി​ല്‍ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്നു
Saturday, September 18, 2021 1:05 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ ക​ന്നൂ​ട്ടി​പ്പാ​റ​യി​ല്‍ കൃ​ഷി​യി​ട​ത്തി​ല്‍ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച് കൊ​ണ്ടി​രു​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്നു. എം​പാ​ന​ലി​ല്‍​പ്പെ​ട്ട മൈ​ക്കാ​വ് കു​ന്നും​പു​റ​ത്ത് ത​ങ്ക​ച്ച​നാ​ണ് ഏ​ക​ദേ​ശം 12 വ​യ​സ് പ്രാ​യ​വും 180 കി​ലോ തൂ​ക്ക​വു​മു​ള്ള കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ച് കൊ​ന്ന​ത്. കാ​ട്ടു​പ​ന്നി​യെ ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ചെ​യ​ര്‍​മാ​ന്‍ കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ താ​മ​ര​ശേ​രി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എം.​കെ. രാ​ജീ​വ് കു​റാ​റി​ന് കൈ​മാ​റി.
‌ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഉ​പാ​ധി​ക​ളോ​ടെ കൊ​ല്ലാ​മെ​ന്ന ഉ​ത്ത​ര​വ് പ്ര​കാ​രം ആ​ദ്യ​മാ​യാ​ണ് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലു​ന്ന​ത്. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ക​ണ്ടാ​ല്‍ ഫോ​റ​സ്റ്റ് ആ​ര്‍​ആ​ര്‍​ടി ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ൺ: 8547602828, 8547602815, 8547602799, 9961845075.