ഫാ. ​ജോ​ർ​ജ് ക​ഴി​ക്ക​ച്ചാ​ലി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, September 20, 2021 12:49 AM IST
മാ​ന​ന്ത​വാ​ടി: കു​ടി​യേ​റ്റ ജ​ന​ത​യു​ടെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്ക് നി​റം​പ​ക​ർ​ന്ന ഫാ.​ജോ​ർ​ജ് ക​ഴി​ക്ക​ച്ചാ​ലി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. അ​ച്ച​ന്‍റെ ഓ​ർ​മ്മ ദി​ന​ത്തി​ൽ ഫാ.​ജി​ക​ഐം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും അ​ച്ച​ന്‍റെ അ​ന്ത്യ​വി​ശ്ര​മ​സ്ഥ​ല​ത്ത് പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി. 1954ൽ ​ക​ണി​യാ​രം ഇ​ട​വ​ക സ്ഥാ​പി​ക്കു​ക​യും മാ​ന​ന്ത​വാ​ടി​യു​ടെ വി​ക​സ​നം സ്വ​പ്നം ക​ണ്ട് സ​മ​ർ​പ്പി​ത ജീ​വി​ത​ത്തി​ന്‍റെ ന​ല്ലൊ​രു ഭാ​ഗം അ​തി​നാ​യി മാ​റ്റി​വെ​ക്കു​ക​യും ചെ​യ്ത വൈ​ദി​ക ശ്രേ​ഷ്ഠ​നാ​യി​രു​ന്നു അ​ദ്ദ​ഹം. സെ​ന്‍റ് ജോ​സ​ഫ്സ് ടി​ടി​ഐ യു​ടെ​യും യു​പി സ്കൂ​ളി​ന്‍റെ​യും തു​ട​ക്ക​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​തും അ​ച്ച​നാ​യി​രു​ന്നു.
ഹൈ​സ്കൂ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി വെ​ച്ച് 1979 സെ​പ്റ്റം​ബ​ർ 19 ന് ​അ​ച്ച​ൻ ലോ​ക​ത്തോ​ട് വി​ട പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഫാ. ​ജെ​യിം​സ് കു​ള​ത്തി​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ക്ക​ച്ചാ​ലി​ൽ അ​ച്ച​ന്‍റെ സ്മ​ര​ണ​ക്കാ​യി ഫാ.​ജോ​ർ​ജ് ക​ഴി​ക്ക​ച്ചാ​ലി​ൽ മെ​മ്മോ​റി​യ​ൽ ഹൈ​സ്കൂ​ൾ ആ​രം​ഭി​ച്ചു. മൂ​ന്ന് ഡി​വി​ഷ​നു​മാ​യി പ​ള്ളി​യോ​ട് ചേ​ർ​ന്ന് ആ​രം​ഭി​ച്ച ഈ ​വി​ദ്യാ​ല​യം ഇ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ വ്യാ​പി​ച്ച് ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വ​യ​നാ​ട്ടി​ലെ മു​ൻ​നി​ര​യി​ലു​ള്ള വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​യി മാ​റി​യ​ത് ജോ​ർ​ജ് ക​ഴി​ക്ക​ച്ചാ​ലി​ൽ അ​ച്ച​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ചു.
ദ്വാ​ര​ക വി​യാ​നി ഭ​വ​നി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന സ്ഥാ​പ​ക മാ​നേ​ജ​ർ ഫാ. ​ജെ​യിം​സ് കു​ള​ത്തി​നാ​ലി​നെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​സ​ണ്ണി മ​ഠ​ത്തി​ലും അ​ധ്യാ​പ​കാ​ന​ധ്യാ​പ​ക​രും ചേ​ർ​ന്ന് ആ​ദ​രി​ച്ചു.