ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി വീ​ടു​ക​ളി​ൽ ഒൗ​ഷ​ധ തോ​ട്ടം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന്
Monday, September 20, 2021 12:49 AM IST
ക​ൽ​പ്പ​റ്റ: ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം സാ​ധ്യ​മാ​കാ​ൻ അ​ടു​ക്ക​ള​ത്തോ​ട്ടം പോ​ലെ ത​ന്നെ ന​മു​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഒൗ​ഷ​ധ ചെ​ടി​ക​ളു​ടെ തോ​ട്ട​വും ഉ​ണ്ടാ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് വ​യ​നാ​ട് ആ​യു​ഷ് ഗ്രാ​മം സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി​ജോ കു​ര്യാ​ക്കോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. നെ​ല്ലി​ക്ക്, ത​ഴു​താ​മ, ക​റി​വേ​പ്പി​ല, തു​ള​സി തു​ട​ങ്ങി വ​ള​രെ എ​ളു​പ്പ​ത്തി​ൽ വ​ള​ർ​ത്താ​ൻ ക​ഴി​യു​ന്ന ഒൗ​ഷ​ധ ചെ​ടി​ക​ൾ ഉ​ണ്ട്.
ന​മ്മു​ടെ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നാ​വു​ന്ന ഒൗ​ഷ​ധ ചെ​ടി​ക​ൾ വീ​ട്ടി​ൽ ത​ന്നെ വ​ള​ർ​ത്തു​ന്പോ​ൾ ശു​ദ്ധ​മാ​യ​വ ന​മു​ക്ക് ല​ഭ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു. വ​യ​നാ​ട് ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ, ബ​ത്തേ​രി ഐ​സി​ഡി​എ​സ് പ്രൊ​ജ​ക്ടു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ വെ​ബി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.