അ​ര നൂ​റ്റാ​ണ്ടി​നുശേ​ഷം പൂ​ർ​വവി​ദ്യാ​ർ​ഥി സം​ഗ​മം
Tuesday, September 21, 2021 2:04 AM IST
ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ ഗ​വ. സ്കൂ​ളി​ൽ നി​ന്ന് 1973 മാ​ർ​ച്ചി​ൽ എ​സ്എ​സ്എ​ൽ​സി പൂ​ർ​ത്തി​യാ​ക്കി​യ 120 വി​ദ്യാ​ർ​ഥി​ക​ൾ അ​ര നൂ​റ്റാ​ണ്ടി​നു ശേ​ഷം ആ​ദ്യ​മാ​യി സ്കൂ​ളി​ൽ സം​ഗ​മി​ക്കു​ന്നു.
ഒ​ക്ടോ​ബ​ർ 23 ന് ​രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന സം​ഗ​മം വൈ​കു​ന്നേ​രം വ​രെ തു​ട​രും. ഈ ​പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഏ​താ​നും പേ​ർ മ​രി​ച്ചു പോ​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ഴു​പ​തോ​ളം പേ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നു പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ആ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ച​ക്ര​പാ​ണി, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ കെ.​എ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
ഈ ​ബാ​ച്ചി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 9447847069, 8848989807, 9447321500, 9605974975 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.