വ​യ​നാ​ട് പാ​ക്കേ​ജ്; ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ച്ചു
Tuesday, September 21, 2021 2:06 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഏ​ഴാ​യി​രം കോ​ടി​യു​ടെ വ​യ​നാ​ട് പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്ത​ല വി​ക​സ​ന പ​ദ്ധ​തി​ക​ൾ തയാ​റാ​ക്കു​ന്ന​തി​ന് ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ശി​ൽ​പ്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി ആ​മു​ഖ അ​വ​ത​ര​ണം ന​ട​ത്തി. വ​യ​നാ​ട് പാ​ക്കേ​ജ് സ​മീ​പ​ന​രേ​ഖ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യം​ഗം എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ അ​വ​ത​രി​പ്പി​ച്ചു.
ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ച്ച്.​ബി. പ്ര​ദീ​പ് മാ​സ്റ്റ​ർ, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, എ​ൽ​സി ജോ​യി, അം​ബി​കാ​ഷാ​ജി, ജി​ല്ലാ പ​ഞ്ച​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജൂ​നൈ​ദ് കൈ​പ്പാ​ണി, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ വി.​പി. ബാ​ല​ച​ന്ദ്ര​ൻ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഒ​ക്ടോ​ബ​ർ 23 ന് ​ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ബ്ലോ​ക്ക്ത​ല​ത്തി​ൽ ക്രോ​ഡീ​ക​രി​ച്ച് ഡി​പി​സി​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ശി​ൽ​പ​ശാ​ല​യി​ൽ തീ​രു​മാ​നി​ച്ചു. ച​ട​ങ്ങി​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​കെ. ജ​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.