ഡി​സി​സി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് മാ​ധ്യ​മ​ങ്ങ​ൾ​ക്കു നൽ​കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Tuesday, September 21, 2021 2:07 AM IST
ക​ൽ​പ്പ​റ്റ: അ​ർ​ബ​ൻ ബാ​ങ്കി​ലെ നി​യ​മ​ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്നം​ഗ ഡി​സി​സി ക​മ്മീ​ഷ​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നും ഡി​സി​സി അ​ധ്യ​ക്ഷ​നും സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ചേ​ർ​ത്തി മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​തി​രാ​യ തെ​ളി​വു​ക​ൾ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കെ​പി​സി​സി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നു രേ​ഖാ​മൂ​ലം ന​ൽ​കി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച​റി​ഞ്ഞാ​ണ് ഒ​രു വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ത​ത്പ​ര ക​ക്ഷി​ക​ൾ ഡി​സി​സി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​തെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​വ​ർ​ഗീ​സ്, സ​ക്ക​റി​യ മ​ണ്ണി​ൽ, ശ്രീ​ജി ജോ​സ​ഫ്, ര​വി ചീ​രാ​ൽ, ആ​പ്പി​ൾ ജേ​ക്ക​ബ്, സ​ന്ധ്യ രാ​ജേ​ന്ദ്ര​ൻ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.