നൂ​റ് ദി​നം​കൊ​ണ്ട് നൂ​റ്പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ട്ട് പൂ​മ​ല ഗ​വ. എ​ൽ​പി സ്കൂ​ൾ
Wednesday, September 22, 2021 1:05 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നൂ​റ് ദി​വ​സം കൊ​ണ്ട് നൂ​റ് പു​സ്ത​ക​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി പൂ​മ​ല ഗ​വ. എ​ൽ​പി സ്കൂ​ൾ വാ​യ​ന ലോ​ക​ത്ത് ശ്ര​ദ്ധേ​യ​മാ​യി. വാ​യ​ന വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച നൂ​റു​ദി​ന വാ​യ​ന പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്നാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.
വാ​യി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ദൃ​ശ്യാ​വി​ഷ്കാ​ര​വും ന​ട​ത്തി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും എ​ഴു​ത്തു​കാ​രും കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു​മാ​ണ് വാ​യ​ന​യു​ടെ പൂ​ർ​ത്തീ​ക​ര​ണം. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് വാ​യ​നാ ദി​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് ഓ​രോ ദി​വ​സ​വും കു​ട്ടി​ക​ൾ വാ​യി​ക്കു​ന്ന പു​സ്ത​ക​ങ്ങ​ൾ സ്കൂ​ൾ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും ദൃ​ശ്യാ​വി​ഷ്കാ​രം ന​ട​ത്തു​ക​യും ചെ​യ്തു.
പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​റി​വി​ന്‍റെ വെ​ളി​ച്ച​മേ​കി. വാ​യ​ന​യു​ടെ നൂ​റാം ദി​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ് നി​ർ​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ആ​ല​ങ്കോ​ട് ലീ​ല കൃ​ഷ്ണ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.