അങ്കണ‍​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 22, 2021 1:05 AM IST
പു​ൽ​പ്പ​ള്ളി: തൂ​പ്ര​യി​ൽ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം പ്ര​കാ​ശ​വി​ലാ​സം കു​ഞ്ഞു​ല​ക്ഷ്മി​യ​മ്മ സം​ഭ​വ​ന ചെ​യ്ത സ്ഥ​ല​ത്ത് പു​തി​യ​താ​യി നി​ർ​മി​ച്ച അങ്കണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​ടി. ക​രു​ണാ​ക​ര​ൻ, ശ്രീ​ദേ​വി മു​ല്ല​യ്ക്ക​ൽ, ജോ​ളി ന​രി​തു​ക്കി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ജു തോ​ണി​ക്ക​ട​വ്, ജോ​ഷി ചാ​രു​വേ​ലി​ൽ, ബാ​ബു ക​ണ്ട​ത്തി​ൽ​ക​ര, അ​നി​ൽ സി. ​കു​മാ​ർ, സോ​ജീ​ഷ് സോ​മ​ൻ, സ​ണ്ണി തോ​മ​സ്, പി.​ഡി. ജോ​സ്, മോ​ളി ജോ​ർ​ജ്, പ്ര​സ​ന്ന​കു​മാ​ർ, അ​മ​ൽ അ​ന്പാ​ടി, മാ​ത്യു, ര​ജി​ത രാ​ജ​ൻ, സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​രോ​പ​ദേ​ശ സെ​മി​നാ​ർ

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വി​വി​ധ ക്രി​സ്തീ​യ സ​ഭ​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ’സ​മാ​ന്യ മ​ര്യാ​ദ​ക​ൾ’ എ​ന്ന പേ​രി​ൽ ദ്വി​ദി​ന സ​രോ​പ​ദേ​ശ സെ​മി​നാ​ർ സൂം ​പ്ലാ​റ്റ് ഫോ​മി​ലൂ​ടെ ഇ​ന്നും നാ​ളെ​യും ന​ട​ക്കും.
ദി​വ​സ​വും വൈ​കി​ട്ട് ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ​യാ​ണ് പ​രി​പാ​ടി. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ടി.​വി. പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​പി.​ജി. വ​ർ​ഗീ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​ഭാ​ഷ​ണം ന​ട​ത്തും. സൂം ​ഐ​ഡി: 423 230 2608 പാ​സ്വേ​ഡ് : 1234. ഫോ​ണ്‍:9496292764 , 94475 45387.