തൃ​ശി​ലേ​രി തി​രു​നാ​ൾ 24നു ​തു​ട​ങ്ങും
Wednesday, September 22, 2021 1:05 AM IST
മാ​ന​ന്ത​വാ​ടി: വ​ട​ക്കേ വ​യ​നാ​ട്ടി​ൽ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യു​ടെ നാ​മ​ത്തി​ലു​ള്ള ഏ​ക ദേ​വാ​ല​യ​മാ​യ തൃ​ശി​ലേ​രി മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി സിം​ഹാ​സ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ 24ന് ​തു​ട​ങ്ങും.
തൃ​ശി​ലേ​രി മ​ഹാ ശി​വ​ക്ഷേ​ത്രം, അ​രീ​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്രം, കാ​റ്റാ​ടി ചേ​രി​ക്ക​ൻ ക്ഷേ​ത്രം, കാ​ക്ക​വ​യ​ൽ ജു​മാ മ​സ്ജി​ത് എ​ന്നി​വ​യു​ടെ ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് 26ന് ​രാ​വി​ലെ 10ന് ​കൊ​ടി​യേ​റ്റ് ന​ട​ത്തു​ക. മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ് കൊ​ടി​യേ​റ്റും. വി​വി​ധ മ​ത നേ​താ​ക്ക​ളി​ൽ നി​ന്ന് നേ​ർ​ച്ച ഭ​ക്ഷ​ണ​ത്തി​നു​ള്ള അ​രി മെ​ത്രാ​പ്പോ​ലീ​ത്ത ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​ണ്‍​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക സം​ഗ​മം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​ജെ​എ​സ്എ​സ്എ ജി​ല്ലാ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കു​ന്ന മാ​ഗ​സി​ന്‍റെ പ്ര​കാ​ശ​നം തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.
24 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടി​ന് മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, പാ​ച്ചോ​ർ നേ​ർ​ച്ച വൈ​കി​ട്ട് സ​ന്ധ്യാ പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ക്കും.
25ന് ​മാ​സാ​ന്ത്യ പെ​രു​ന്നാ​ൾ ന​ട​ക്കും. റ​വ. ബ​ന്യാ​മീ​ൻ റ​ന്പാ​ൻ, റ​വ. കൗ​മ റ​ന്പാ​ൻ, കോ​ർ​എ​പ്പി​സോ​കോ​പ്പാ​മാ​ർ, ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​ർ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ബ​ലി​യ​ർ​പ്പി​ക്കും. 28ന് ​ജ്യോ​തി​ർ​ഗ​മ​യ’ ര​ക്ത​ദാ​ന​ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ക്കും. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് എ​ൽ​ദോ​ബേ​സി​ൽ സം​ഗ​മം ന​ട​ക്കും. മൂ​ന്നി​ന് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കും. വൈ​കി​ട്ട് 4.30ന് ​മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ നി​ന്ന് മേ​ഖ​ലാ തീ​ർ​ഥ​യാ​ത്ര ആ​രം​ഭി​ക്കും. മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കും.
സ​മാ​പ​ന ദി​വ​സ​മാ​യ നാ​ലി​ന് ന​ട​ക്കു​ന്ന മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യ്ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സ​ജ്ന സ​ജീ​വ​ന് ബ​സേ​ലി​യി​ൻ പ്ര​തി​ഭ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. സ​ഭാ അം​ഗ​മാ​യ മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​നെ ആ​ദ​രി​ക്കും. ച​ട​ങ്ങി​ൽ അ​ഗ​തി​ക​ളു​ടെ ആ​ചാ​ര്യ​ൻ ഗീ​വ​ർ​ഗീ​സ് കാ​ട്ടു​ചി​റ അ​ച്ച​ന്‍റെ സ്മ​ര​ണ​ക്കാ​യി ന​ട​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ സു​വി​ശേ​ഷ​ഗാ​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം, ചാ​രി​റ്റി സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ​യും ന​ട​ക്കും.
പ്ര​ദ​ക്ഷി​ണം, ആ​സീ​ർ​വാ​ദം, ലേ​ലം, നേ​ർ​ച്ച ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും. തി​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ പ​ള്ളി​യു​ടെ ഫെ​യ്സ് ബു​ക്ക് പേ​ജി​ലൂ​ടെ കാ​ണു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കും. കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. തി​രു​ന്നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​സി​ബി​ൻ താ​ഴ​ത്തു​കു​ടി, ട്ര​സ്റ്റി പി.​കെ. ജോ​ർ​ജ് പു​ളി​ക്ക​ക്കു​ടി, സെ​ക്ര​ട്ട​റി ബി​നോ​യി ഐ​സ​ക് ക​ണ്ട​ത്തി​ൽ, തി​രു​ന്നാ​ൾ ക​ണ്‍​വീ​ന​ർ ബെ​ന്നി ക​ട്ട​യ്ക്കാ​മെ​പ്പു​റ​ത്ത്, സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റ​ർ പി.​കെ. സ്ക​റി​യ എ​ന്നി​വ​ർ അ​റി​യി​ച്ചു.