ഡി​ജി ഡ്രീം 2​കെ21 പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ചു
Friday, September 24, 2021 12:52 AM IST
പു​ൽ​പ്പ​ള്ളി: ക​ബ​നി​ഗി​രി നി​ർ​മ​ല ഹൈ​സ്കൂ​ളി​ലെ ഡി​ജി​റ്റ​ൽ പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​തി​രു​ന്ന 54 കു​ട്ടി​ക​ൾ​ക്ക് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച ഡി​ജി ഡ്രീം 2​കെ21 പൂ​ർ​ത്തി​യാ​യ​താ​യി. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​യ​നാ​ട് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സി.​കെ. സു​നി​ൽ കു​മാ​ർ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച ഫോ​ണ്‍ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഏ​ലം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​യു. ഹെ​ഡ്മാ​സ്റ്റ​ർ ടോ​മി, പി​ടി​എ പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ഷി​നു ക​ച്ചി​റ​യി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​മ്മി​ണി സ​ന്തോ​ഷ്, ശാ​ന്തി​നി പ്ര​കാ​ശ​ൻ, എം.​സി. വ​ർ​ക്കി, ഷി​നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ല​യ സ​ഹാ​യ​ക സ​മി​തി സ്വ​രൂ​പി​ച്ച മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ജോ​ളി കു​ഴി​പ്പി​ള്ളി​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ലി​സി​യാ​മ്മ ക​ട്ടി​ക്കാ​ന, സെ​ബാ​സ്റ്റ്യ​ൻ അ​രേ​ശേ​രി, തോ​മ​സ് സ​ഖ​റി​യാ​സ്, ടോ​മി ഏ​റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി.