ക​ർ​ണാ​ട​ക​യി​ലെ മ​ല​യാ​ളി ഇ​ഞ്ചി​ക്ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യാ​മു​ന​ന്പി​ൽ
Saturday, September 25, 2021 12:56 AM IST
പു​ൽ​പ്പ​ള്ളി: വ​ൻ​വി​ല​ത്ത​ക​ർ​ച്ച നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ കൃ​ഷി ചെ​യ്തു​വ​രു​ന്ന മ​ല​യാ​ളി ഇ​ഞ്ചി​ക​ർ​ഷ​ർ ആ​ത്മ​ഹ​ത്യാ​മു​ന​ന്പി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് നാ​ഷ​ണ​ൽ ഫാ​ർ​മേ​ഴ്സ് പൊ​ഡ്യൂ​സേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ. ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര-​കേ​ര​ള സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. രാ​ഹു​ൽ​ഗാ​ന്ധി എം​പി​ക്കും വ​യ​നാ​ട്ടി​ലെ മൂ​ന്ന് എം​എ​ൽ​എ​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ക​ർ​ണാ​ട​ക​യി​ലെ ഈ ​മ​ല​യാ​ളി ഇ​ഞ്ചി​ക​ർ​ഷ​ക കൂ​ട്ടാ​യ്മ.

വ​യ​നാ​ട്ടി​ൽ നി​ന്നു മാ​ത്രം ഏ​ക​ദേ​ശം 3500-ഓ​ളം ക​ർ​ഷ​ക​രാ​ണ് ക​ർ​ണാ​ട​ക​യി​ൽ ഇ​ഞ്ചി​കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണ്. പ​ഴ​യി​ഞ്ചി​യു​ടെ വി​ല നി​ല​വി​ൽ 1700 രൂ​പ മാ​ത്ര​മാ​ണ്. പു​തി​യ ഇ​ഞ്ചി​യു​ടെ വി​ല കേ​വ​ലം 400 രൂ​പ​യും. ക​ർ​ണാ​ട​ക​ക്കാ​രാ​യ പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ പു​തി​യ ഇ​ഞ്ചി വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​ഴ​യ ഇ​ഞ്ചി​യു​ടെ വി​ല ഇ​നി​യും താ​ഴോ​ട്ട് പോ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. നി​ല​വ​ധി മ​ല​യാ​ളി​ക​ർ​ഷ​ക​രാ​ണ് വി​ല​യി​ടി​വ് മൂ​ലം ഇ​പ്പോ​ഴും ഇ​ഞ്ചി പ​റി​ക്കാ​തെ​യി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ​റി​ക്കാ​തെ​യി​ട്ടി​രി​ക്കു​ന്ന ഇ​ഞ്ചി ഇ​നി വി​ള​വെ​ടു​ത്താ​ൽ പോ​ലും നേ​ര​ത്തെ കി​ട്ടു​ന്ന​തി​ന്‍റെ പ​കു​തി മാ​ത്ര​മെ ല​ഭി​ക്കൂ. മാ​ത്ര​മ​ല്ല, തൂ​ക്കം കു​റ​യു​ക​യും ചെ​യ്യും.

ഇ​ള​യി​ഞ്ചി​ക്ക് കി​ട്ടു​ന്ന വി​ല കൊ​ണ്ടാ​ണ് ഇ​ത് മ​റി​ക​ട​ന്നു​പോ​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ള​യി​ഞ്ചി ആ​രും എ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും നാ​ഷ​ണ​ൽ ഫാ​ർ​മേ​ഴ്സ് പൊ​ഡ്യൂ​സേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളു​മാ​യ അ​ജ​യ​കു​മാ​ർ, തോ​മ​സ് മി​റ​ർ, കെ.​പി. ജോ​സ്, ബാ​ബു ചേ​കാ​ടി, കെ.​ജെ. ഷാ​ജി എ​ന്നി​വ​ർ പ​റ​യു​ന്നു. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​ഞ്ചി​വി​ല കൂ​പ്പു​കു​ത്താ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി കു​റ​യു​ക​യും ഉ​ത്പാ​ദ​നം വ​ർ​ധി​ച്ച​തു​മാ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ക​യ​റ്റു​മ​തി​യി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യി. ഛത്തി​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ് പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ഞ്ചി​കൃ​ഷി വ്യാ​പി​ച്ച​തും തി​രി​ച്ച​ടി​യാ​യി.

പ്ര​ധാ​ന​മാ​യും ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​ർ, ന​ഞ്ച​ൻ​ഗോ​ഡ്, ഹാ​സ​ൻ, ഷി​മോ​ഗ, കു​ട​ക്, ചാ​മ​രാ​ജ് ന​ഗ​ർ, ഹു​ബ്ലി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. ഒ​രു ഏ​ക്ക​റി​ൽ കൃ​ഷി ചെ​യ്യാ​ൻ ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ക​ർ​ണാ​ട​ക​യി​ൽ ചെ​ല​വ് വ​രു​ന്ന​ത്. ഏ​റ്റ​വും കു​റ​ഞ്ഞ​ത് ഒ​രു ക​ർ​ഷ​ക​ർ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്തെ​ങ്കി​ലും കൃ​ഷി ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഒ​രു ഏ​ക്ക​റി​ൽ നി​ന്നും ഏ​റ്റ​വും കു​റ​ഞ്ഞ​ത് 300 ചാ​ക്ക് ഇ​ഞ്ചി​യെ​ങ്കി​ലും ല​ഭി​ക്കു​ക​യും വി​ല 60 കി​ലോ വ​രു​ന്ന ചാ​ക്കി​ന് 2000 രൂ​പ​യെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലും മാ​ത്ര​മെ ക​ർ​ഷ​ക​ന് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​വൂ.

മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി വ​ളം, കീ​ട​നാ​ശി​നി, പൈ​പ്പ് അ​ട​ക്ക​മു​ള്ള കൃ​ഷി വ​സ്തു​ക്ക​ളു​ടെ വി​ല​യും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു​ക​ഴി​ഞ്ഞു. തു​ട​ർ​ച്ച​യാ​യി കൃ​ഷി ന​ഷ്ട​ത്തി​ലാ​യ​തോ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ക​ട​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും. സ്ഥ​ല​ത്തി​ന്‍റെ പാ​ട്ടം, ബോ​ർ​വെ​ൽ, ട്രാ​ൻ​സ്ഫോ​ർ​മ​ർ, മോ​ട്ടോ​ർ, സ്ഥ​ലം പാ​ക​പ്പെ​ടു​ത്ത​ൽ എ​ന്നി​ങ്ങ​നെ ചെ​ല​വു​ക​ളേ​റു​ന്പോ​ഴും വി​ല ല​ഭി​ക്കാ​ത്ത​ത് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ക​ര പ്ര​ദേ​ശ​ത്ത് 85000 രൂ​പ മു​ത​ൽ 1.10 ല​ക്ഷം വ​രെ​യാ​ണ് പാ​ട്ട​മെ​ങ്കി​ൽ വ​യ​ൽ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ക്ക​റി​ന് 1.65 വ​രെ​യെ​ത്തി നി​ൽ​ക്കു​ക​യാ​ണ് പാ​ട്ട​ത്തു​ക. വി​ല​യി​ല്ലാ​ത്ത​തി​നാ​ൽ പാ​ട്ട​ക്കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഇ​ഞ്ചി പ​റി​ക്കാ​തെ​യി​ടേ​ണ്ടി​വ​രു​ന്പോ​ൾ ഏ​ക്ക​റി​ന് പി​ന്നെ​യും 25000 രൂ​പ മു​ത​ൽ 50000 രൂ​പ വ​രെ വീ​ണ്ടും പാ​ട്ടം ന​ൽ​കേ​ണ്ട അ​വ​സ്ഥ​യു​ണ്ട്.

ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​നാ​യാ​ണ് നാ​ഷ​ണ​ൽ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന് രൂ​പം ന​ൽ​കി​യ​ത്. ഫി​ലി​പ്പ് ജോ​ർ​ജ് ചെ​യ​ർ​മാ​നും റ​സാ​ഖ് ച​ക്ക​ര ക​ണ്‍​വീ​ന​റു​മാ​യു​ള്ള സം​ഘ​ട​ന​യി​ൽ 871 അം​ഗ​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ക​ർ​ഷ​ക​രു​ടെ സാ​ന്പ​ത്തി​ക​പ്ര​ശ്ന​ങ്ങ​ള​ട​ക്കം പ​രി​ഹ​രി​ച്ചു​കൊ​ണ്ടാ​ണ് നി​ല​വി​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും സ​മീ​പ​ഭാ​വി​യി​ൽ ചെ​യ്യാ​നാ​ണ് സം​ഘ​ട​ന ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.