കാ​മ​റ ട്രാ​പ്പു​ക​ൾ മോ​ഷ​്ടിച്ചവരെ വ​നം വ​കു​പ്പ് പി​ടി​കൂ​ടി
Saturday, September 25, 2021 12:56 AM IST
പു​ൽ​പ്പ​ള്ളി: ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​ന​പ്പ​ന്തി ഭാ​ഗ​ത്തു ക​ടു​വ നി​രീ​ക്ഷ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച കാ​മ​റാ​ട്രാ​പ്പു​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളെ കാ​മ​റാ​ട്രാ​പ്പു​ക​ളു​മാ​യി ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ പി​ടു​കൂ​ടി. രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ടൈ​ഗ​ർ സെ​ൻ​സ​റി​നാ​യി ചീ​യ​ന്പം 73 ആ​ന​പ്പ​ന്തി ഭാ​ഗം വ​ന​ത്തി​ൽ സ്ഥാ​പി​ച്ച ര​ണ്ട് കാ​മ​റാ​ട്രാ​പ്പു​ക​ളാ​ണ് ഈ ​മാ​സം 17 ന് ​മോ​ഷ​ണം പോ​യ​ത്.
അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ പ്ര​തി​ക​ളാ​യ ചീ​യ​ന്പം 73 സ്വ​ദേ​ശി​ക​ളാ​യ ബൊ​മ്മ​ൻ ആ​ന​പ്പ​ന്തി, ബി​ജു, കു​ട്ട​ൻ ചീ​യ​ന്പം 73 എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​വ​ശ​ത്തു​നി​ന്നും ന​ഷ്ട്ട​പ്പെ​ട്ട ര​ണ്ടു കാ​മ​റ​ട്രാ​പ്പു​ക​ളും മെ​മ്മ​റി കാ​ർ​ഡ് സ​ഹി​തം ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ ബ​ത്തേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മോ​ഷ​ണ കു​റ്റ​ത്തി​ന് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​ണി​ച്ചി​റ പോ​ലീ​സി​ലും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.
വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം വ​ണ്ടി​ക്ക​ട​വ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നും ര​ണ്ട് കാ​മ​റ​ട്രാ​പ്പു​ക​ൾ മോ​ഷ്ടി​ച്ച​തും ഈ ​പ്ര​തി​ക​ൾ ത​ന്നെ​യാ​ണെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ മ​റ്റൊ​രു കേ​സ്കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ന് ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി ആ​ർ​ടി​ഒ കെ.​വി. ആ​ന​ന്ദ്, സ്റ്റേ​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​ന്ദ​ര​ൻ, മോ​ഹ​ന​ൻ, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​പി. ശ​ര​ത്, ജി​ബി​ത്ത് ച​ന്ദ്ര​ൻ, പി.​ജെ. ജ​യേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.