ജീ​വ​ന​ക്കാ​രി​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ച്ച​ത് സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​ന​യം: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Saturday, September 25, 2021 12:56 AM IST
ക​ൽ​പ്പ​റ്റ: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ർ ക്ല​ർ​ക്കാ​യ ഷി​നി​ത ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ ന​യം മൂ​ല​മാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ ക​രി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.
വി​കേ​ന്ദ്രീ​കൃ​താ​വി​ഷ്ക്ക​ര​ണം വ​ന്ന​തോ​ടെ ജോ​ലി ഭാ​രം വ​ർ​ധി​ച്ച പ​ഞ്ചാ​ത്തു​ക​ളി​ൽ അ​തി​ന​നു​സ​രി​ച്ച് ത​സ്തി​ക​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് മൂ​വാ​യി​രം അ​ധി​ക ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച് അ​നു​കൂ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന്ന് വ​ന്ന ഇ​ട​ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ മ​റ്റു വ​കു​പ്പ​ക​ളി​ൽ നി​ന്നും പു​ന​ർ​വി​ന്യ​സി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും നാ​ളി​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
ഏ​റ്റ​വും ഒ​ടു​വി​ലാ​യി വാ​തി​ൽ​പ​ടി സേ​വ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് ജ​ന​ങ്ങ​ളു​ടെ കൈ​യ​ടി നേ​ടാ​ൻ ശ്ര​മി​ക്കു​ന്ന സ​ർ​ക്കാ​ർ അ​തി​ന്‍റെ ഫ​ണ്ട് ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ക്കു​വാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ജീ​വ​ന​ക്കാ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ ജീ​വ​ന​ക്കാ​രെ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലേ​ക്കും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ത​ള്ളി​വി​ടു​ക​യാ​ണ് സ​ർ​ക്കാ​ർ.
ജീ​വ​ന​ക്കാ​രെ പൊ​തു സ​മൂ​ഹ​ത്തി​ൽ ശ​ത്രു​ക്ക​ളാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന വി​ക​ല​മാ​യ ന​യം തി​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് മോ​ബി​ഷ് പി. ​തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ലൈ​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം എ​ൻ.​ജെ. ഷി​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി. ​അ​ജി​ത്ത്കു​മാ​ർ, റോ​ബി​ൻ​സ​ണ്‍ ദേ​വ​സി, ബി​ജു ജോ​സ​ഫ്, ശ​ര​ത് ശ​ശി​ധ​ര​ൻ, റ​ജീ​സ് കെ. ​തോ​മ​സ്, ശ്രീ​ജി​ത്ത്കു​മാ​ർ, കെ.​പി. പ്ര​തീ​പ, സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.