പ്ലാ​റ്റി​നം ജൂ​ബി​ലി ബാ​ന​ർ പ്ര​കാ​ശ​നം ചെ​യ്തു
Sunday, September 26, 2021 9:45 PM IST
മാ​ന​ന്ത​വാ​ടി: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ദേ​വാ​ല​യ​ത്തി​ൽ ഒ​രു വ​ർ​ഷം പ്ര ​ദ​ർ​ശി​പ്പി​ക്കേ​ണ്ട ജൂ​ബി​ലി ബാ​ന​ർ മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം പ്ര​കാ​ശ​നം ചെ​യ്തു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ, ഓ​ർ​ഗ​നൈ​സ​ർ ത​ങ്ക​ച്ച​ൻ മാ​പ്പി​ള​ക്കു​ന്നേ​ൽ, ജോ. ​ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ക്രി​സ്റ്റീ​ന എ​ഫ്സി​സി, എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സി​നീ​ഷ് ആ​പ്പു​ഴ, ടോ​ണി ചെ​മ്പോ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കാ​ട്ടു​പ​ന്നി​ കി​ണ​റി​ല്‍ ച​ത്ത​നി​ല​യി​ല്‍

പു​ല്‍​പ്പ​ള്ളി: കു​ടി​വെ​ള്ള​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റി​ല്‍ കാ​ട്ടു​പ​ന്നി​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സു​ര​ഭി​ക്ക​വ​ല റി​നോ​ജ് മ​ങ്ങാ​ട്ടു​ക്കു​ന്നേ​ലി​ന്‍റെ കി​ണ​റി​ലാ​ണ് പ​ന്നി​യെ ക​ണ്ടെ​ത്തി​യ​ത്.
വീ​ട്ടു​ട​മ വെ​ള്ളം പ​ന്പ് ചെ​യ്യാ​ൻ മോ​ട്ടോ​ര്‍ ഓ​ണാ​ക്കി​യി​ട്ടും വെ​ള്ളം ക​യ​റാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ന്നി​യു​ടെ ജ​ഡം ക​ണ്ട​ത്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.