ക​ർ​ഷ​ക സ​മ​ര​ത്തി​നു മു​ൻ​പി​ൽ ​മോ​ദി​ക്ക് കീ​ഴ​ട​ങ്ങേ​ണ്ടി വ​രും: ടി. ​സി​ദ്ദിഖ് എം​എ​ൽ​എ
Tuesday, September 28, 2021 12:22 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ പൂ​ർ​ണം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും കെ​എ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണു​ക​ളി​ൽ പ്ര​ക​ട​നം ന​ട​ത്തി.
അ​ന്നം ത​രു​ന്ന ക​ർ​ഷ​ക​രെ തെ​രു​വി​ൽ 10 മാ​സം നി​ർ​ത്തി​യ മോ​ദി രാ​ജ്യം ക​ണ്ട ഏ​റ്റ​വും ക​ർ​ഷ​ക​വി​രു​ദ്ധ​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. ഈ ​വ​ലി​യ പ്ര​ക്ഷോ​ഭ​ത്തി​ന് മു​ൻ​പി​ൽ ന​രേ​ന്ദ്ര​മോ​ദി​ക്ക് കീ​ഴ​ട​ങ്ങേ​ണ്ടി വ​രു​ന്ന ദി​വ​സം വി​ദൂ​ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ധി​ഷ​ണാ​ശാ​ലി​ക​ളാ​യ മു​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ഉ​ണ്ടാ​ക്കി​യ ത​ന്ത്ര​പ്ര​ധാ​ന പൊ​തു​മേ​ഖ​ല​ക​ൾ വ​രെ വി​റ്റ​ഴി​ക്കു​ന്ന മോ​ദി ഭ​ര​ണം രാ​ജ്യ​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ വ​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ന​ട​ത്തി​യ ഭാ​ര​ത് ബ​ന്ദി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ൽ​പ്പ​റ്റ​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ആ​ലി, ടി. ​മ​ണി, ഡി. ​രാ​ജ​ൻ, വി. ​ഹാ​രി​സ്, പി.​ജി. സ​തീ​ഷ് കു​മാ​ർ, സി. ​ജ​യ​പ്ര​സാ​ദ്, സി.​കെ. ശി​വ​രാ​മ​ൻ, വി. ​ബാ​വ, സി.​കെ. നൗ​ഷാ​ദ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഗൂ​ഡ​ല്ലൂ​ർ: ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ പ്ര​ഖ്യാ​പി​ച്ച ഭാ​ര​ത് ബ​ന്ദി​നോ​ട് അ​നു​ബ​ന്ധി​ച്ച് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഡ​ല്ലൂ​രി​ൽ ഊ​ട്ടി-​മൈ​സൂ​ർ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്.
സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എ​ൻ. വാ​സു ഉ​പ​രോ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി ചെ​ളി​വ​യ​ൽ, കെ. ​ഹം​സ, അ​ബ്ദു​പ്പ (കോ​ണ്‍​ഗ്ര​സ്), എം.​എ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ത​ങ്ക​രാ​ജ് (സി​പി​എം), ഗു​ണ​ശേ​ഖ​ര​ൻ (സി​പി​ഐ), സ്വാ​ദി​ഖ് ബാ​ബു (മ​നി​ത​നേ​യ മ​ക്ക​ൾ ക​ക്ഷി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.