ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് - ന​ഗ​ര​സ​ഭ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സംഘടിപ്പിച്ചു
Tuesday, September 28, 2021 12:22 AM IST
ക​ൽ​പ്പ​റ്റ: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റ 75-ാം വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ൽ തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു​കൊ​ണ്ടാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ന​ഗ​ര​സ​ഭ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഭാ​സ്ക​ര​ൻ, പ്ര​ജി എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കേ​യം​തൊ​ടി മു​ജീ​ബ് വി​ത​ര​ണം ചെ​യ്തു.
വ​രും ദി​വ​സ​ങ്ങ​ളി​ലും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തും. പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​അ​ജി​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​ജെ. ഐ​സ​ക്ക്, ജൈ​നാ ജോ​യി, സ​രോ​ജി​നി ഓ​ന്പ​ത്ത്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ൻ, മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.