ആ​സാ​ദി കി ​അ​മൃ​ത് മ​ഹോ​ത്സ​വ്: നി​യ​മ ബോ​ധ​വ​ത്കര​ണ ക്ലാ​സും സ​ഹാ​യ ക്യാ​ന്പും
Tuesday, September 28, 2021 12:23 AM IST
ക​ൽ​പ്പ​റ്റ: ആ​സാ​ദ് കി ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ൻ ഇ​ന്ത്യ അ​വ​യ​ർ​നെ​സ് കാ​ന്പ​യി​ൻ ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ ന​വം​ബ​ർ 14 വ​രെ നി​യ​മ​ബോ​ധ​വ​ത്ക​ര​ണ ദി​ന​ങ്ങ​ളാ​യി ആ​ഘോ​ഷി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​യ​മ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും നി​യ​മ സ​ഹാ​യ ക്യാ​ന്പു​ക​ളും ന​ട​ത്തും.
പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​യി​ലും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ലൈ​ൻ ന​ന്പ​റു​ക​ളി​ലൂ​ടെ​യും ഈ ​ഓ​ഫീ​സു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക് വ​ഴി​യും പ​രാ​തി​ക​ൾ ബോ​ധി​പ്പി​ക്കാം.
ഹെ​ൽ​പ് ലൈ​ൻ ന​ന്പ​ർ: ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി ക​ൽ​പ്പ​റ്റ - 9497792588 , വൈ​ത്തി​രി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി -8281010262 , ബ​ത്തേ​രി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി :8304882641 , മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി - 8281668101.