സൗ​ജ​ന്യ ഗ്യാ​സ് ക​ണ​ക്്ഷന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Monday, October 11, 2021 1:16 AM IST
മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്വ​ൽ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം വ​നി​ത​ക​ൾ​ക്ക് ന​ൽ​കു​ന്ന സൗ​ജ​ന്യ ഗ്യാ​സ് ക​ണ​ക്ഷ​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ഗ്യാ​സ് ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ജ്വ​ൽ യോ​ജ​ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. പു​ക​ര​ഹി​ത അ​ടു​ക്ക​ള എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ഴി​ഞ്ഞ ത​വ​ണ ല​ക്ഷ​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഗ്യാ​സ് ക​ണ​ക്ഷ​നും അ​ടു​പ്പും സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.
തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച ക​ബി​നി എ​ച്ച്പി ഗ്യാ​സ് ഓ​ഫീ​സി​ൽ ന​ട​ന്ന വി​ത​ര​ണോ​ദ്ഘാ​ട​നം തി​രു​നെ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.ആ​ദ്യ​ഘ​ട്ട​ത്തി​ൽ 35 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് സൗ​ജ​ന്യ ഗ്യാ​സ് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​ത്.
ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ക​ബി​നി എ​ച്ച്പി ഗ്യാ​സ് ആ​ണ് സൗ​ജ​ന്യ ഗ്യാ​സ് ക​ണ​ക്ഷ​ന്‍റെ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ഏ​റ്റ​വും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ നി​ര​വ​ധി ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. വാ​ർ​ഡം​ഗം സ​രി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷ​ർ​മീ​നാ​സ്, കോ​ണ്‍​ഗ്ര​സ് തി​രു​നെ​ല്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​മ​കൃ​ഷ്ണ​ൻ. സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സൈ​ഫു​ദ്ദീ​ൻ, ബി​ജെ​പി തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ​ൻ, ശ്രീ​നി​വാ​സ​ൻ, ശ​ശി​കു​മാ​ർ, അ​രു​ണ്‍ വി​ൻ​സെ​ന്‍റ്, ജിന്‍റോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.