ഒ​ന്ന​ര കോ​ടി രൂപ പി​ഴ ചു​മ​ത്തി
Monday, October 11, 2021 1:16 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ത്ത​തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഒ​ന്ന​ര കോ​ടി രൂ​പ പി​ഴ ചു​മ​ത്തി. മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രി​ൽ നി​ന്ന് 200 രൂ​പ വീ​താ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് ന​ൽ​കി​യ​തോ​ടെ നീ​ല​ഗി​രി​യി​ലേ​ക്ക് ധാ​രാ​ളം സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്നു​ണ്ട്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത്.
ര​ണ്ട് ഡോ​സ് വാ​ക്സി​നെ​ടു​ത്തു​വ​ർ​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​ർ​ക്കു​മാ​ണ് നീ​ല​ഗി​രി​യി​ലേ​ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ൽ​കു​ന്ന​ത്.
കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​നി​ലെ ദേ​വാ​ല കൈ​ത​കൊ​ല്ലി​ക്ക​ടു​ത്ത ഗോ​ൾ​ഡ് മൈ​ൻ​സി​ൽ കാ​ട്ടാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. സ്വ​ർ​ണം കു​ഴി​ച്ചെ​ടു​ക്കു​ന്ന ഇ​വി​ടു​ത്തെ കു​ഴി​യി​ലാ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ആ​റ് മാ​സം മു​ന്പ് ച​രി​ഞ്ഞ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​തു​വ​ഴി റോ​ന്ത് ചു​റ്റു​ക​യാ​യി​രു​ന്ന വ​ന​പാ​ല​ക​രാ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പ​ന്ത്ര​ണ്ട് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന കൊ​ന്പ​നാ​ന​യാ​ണി​തെ​ന്ന് അ​നു​മാ​നി​ക്കു​ന്നു. വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.