നി​യ​മ​വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും: മ​ന്ത്രി
Wednesday, October 13, 2021 12:44 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഡ​ബ്ല്യു​സി​എ​സ് പ​ട്ട​യ​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ നി​യ​മ​വ​കു​പ്പു​മാ​യി ആ​ലോ​ചി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ൻ. നി​യ​മ​സ​ഭ​യി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
1964ലെ ​ച​ട്ടം ഉ​പ​യോ​ഗി​ച്ച് ഭൂ​മി പ​തി​ച്ചു​ന​ൽ​കാ​നാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. 1964ലെ ​ച​ട്ടം വ​ച്ചു​നോ​ക്കു​ന്പോ​ൾ വീ​ടി​നും കൃ​ഷി​ക്കും കൃ​ഷി​ക്ക് അ​നു​ബ​ന്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മാ​ത്ര​മേ ഭൂ​മി പ​തി​ച്ചു​ന​ൽ​കാ​ൻ പാ​ടു​ള്ളു. ഭൂ​മി മു​റി​ച്ചു കൊ​ടു​ക്കാ​ൻ പാ​ടു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. നി​യ​മ വ​കു​പ്പു​മാ​യി ച​ർ​ച്ച ന​ട​ത്തി ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ഷ​യം സ​ർ​ക്കാ​ർ പ​രി​ശോ​ധി​ച്ച് ച​ട്ട ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ് ആ​ക്ട് 1964ന്‍റെ ഭാ​ഗ​മാ​യി 1969ലെ ​ച​ട്ട​മ​നു​സ​രി​ച്ചാ​ണ് കൊ​ള​നൈ​സേ​ഷ​ൻ സം​വി​ധാ​നം വ​ന്ന​ത്. അ​സൈ​ൻ​മെ​ന്‍റ് ആ​ക്ട് സെ​ക്ഷ​ൻ മൂ​ന്ന് പ്ര​കാ​രം അ​ഞ്ച് ഏ​ക്ക​ർ ഭൂ​മി വീ​ത​മാ​ണ് വി​മു​ക്ത ഭ​ട​ൻ​മാ​ർ​ക്ക് പ​തി​ച്ചു​ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ 45,000 ഏ​ക്ക​ർ ഭൂ​മി 2,000 ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​തി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്.
12,000 ഏ​ക്ക​ർ റ​വ​ന്യൂ ഭൂ​മി​യും, 33,000 ഏ​ക്ക​ർ പൊ​ന്നും വി​ല​ക്ക് വാ​ങ്ങി​യു​മാ​ണ് പ​തി​ച്ചു​ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഈ ​ഭൂ​മി മു​റി​ച്ച് വി​ല്പ​ന ന​ട​ത്തു​ക​യും വീ​തം വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ച​ട്ടം ആ​റ്, ഏ​ഴ് അ​നു​സ​രി​ച്ച് പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി ഭൂ​പ​തി​വ് ച​ട്ടം നാ​ലി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ​ക്ക് ബാ​ധ​ക​മ​ല്ല. എ​ന്നാ​ൽ പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.
പ​ഞ്ചാ​യ​ത്തി​ൽ പെ​ർ​മി​റ്റി​ന് ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ക്ഷി​പ​ത്രം വേ​ണം എ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഈ ​പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.