എ​ൻ​ഡോസ​ൾ​ഫാ​ൻ മ​ണ്ണി​ൽ കു​ഴി​ച്ചു മൂ​ട​രു​ത്: ഐ​ക്യ​ദാ​ർ​ഢ്യ സ​മ​ിതി
Wednesday, October 13, 2021 12:44 AM IST
ക​ൽ​പ്പ​റ്റ: അ​പ​ക​ട​ക​ര​വും ലോ​ക​ത്താ​കെ നി​രോ​ധി​ച്ച​തു​മാ​യ എ​ൻ​ഡോ​സ​ൾ​ഫാ​ൻ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നി​ർ​വീ​ര്യ​മാ​ക്കി ന​ശി​പ്പി​ക്കേ​ണ്ട​ത് അ​ത് ഉ​ത്പാ​ദി​പ്പി​ച്ച ക​ന്പ​നി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നി​രി​ക്കെ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന എ​ൻ​ഡോ സ​ൾ​ഫാ​ൻ അ​താ​തി​ട​ങ്ങ​ളി​ൽ മ​ണ്ണി​ലൊ​ഴി​ച്ചു മൂ​ടാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം കീ​ട​നാ​ശി​നി ക​ന്പ​നി​ക​ളു​മാ​യു​ള്ള ഒ​ത്തു​ക​ളി​യാ​ണെ​ന്ന് എ​ൻ​ഡോ സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
15 ന് ​പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തു​ന്ന ജ​ന​കീ​യ മാ​ർ​ച്ചി​ന് പി​ന്തു​ണ​യേ​കി ക​ൽ​പ്പ​റ്റ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ജി​ല്ലാ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. സാ​മൂ​ഹ്യ- രാ​ഷ്ട്രീ​യ-​പ​രി​സ്ഥി​തി രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.
യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ൻ സു​ലോ​ച​ന രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ. ബാ​ദു​ഷ, പി.​കെ. റെ​ജി, പു​ഷ്പ, മു​ഹ​മ്മ​ത് ക​ല​വ​റ, എം. ​ബാ​ബു​രാ​ജ്, അ​നീ​ഷ് ചീ​രാ​ൽ, ര​മേ​ഷ് ന​ന്പൂ​തി​രി, പി.​കെ. സു​രേ​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ ലാ​ൽ, വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, ബാ​ബു മൈ​ല​ന്പാ​ടി, എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത സ​മ​ര സ​ഹാ​യ സ​മി​തി ക​ണ്‍​വീ​ന​ർ തോ​മ​സ് അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.