ക​ൽ​പ്പ​റ്റ പു​ഷ്പ​ങ്ങ​ളു​ടെ ന​ഗ​ര​മാ​വു​ന്നു
Wednesday, October 13, 2021 12:45 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യു​ടേ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ൽ​പ്പ​റ്റ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ൽ​പ്പ​റ്റ ന​ഗ​ര​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച കൈ​വ​രി​ക​ളി​ൽ പൂ​ച്ചെ​ടി ച​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ന്നു. ന​വം​ബ​ർ ഒ​ന്ന് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ലാ​ണ് ന​ഗ​ര​ത്തി​ലെ കൈ​വ​രി​ക​ളി​ൽ പൂ​ച്ചെ​ടി​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ക. ന​ഗ​ര ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചെ​ടി​ച്ച​ട്ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
ന​ഗ​ര​ത്തി​ലെ ഡ്രൈ​നേ​ജു​ക​ൾ സ​ന്പൂ​ർ​ണ​മാ​യി പു​തു​ക്കി പ​ണി​ത് ന​ഗ​രം മു​ഴു​വ​ൻ പൂ​ച്ചെ​ടി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റു​മെ​ന്ന് മു​നി​സി​പ്പ​ൽ അ​ധി​കാ​രി​ക​ളും വ്യാ​പാ​രി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബ് അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​അ​ജി​ത, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​പി. മു​സ്ത​ഫ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞി​രാ​യി​ൻ ഹാ​ജി, ഇ. ​ഹൈ​ദ്രു ന​വ​ന്യ, കെ.​കെ. ജോ​ണ്‍​സ​ണ്‍, ഇ. ​അ​ജി​ത്ത്, ഹാ​രി​സ് സം​സം, ഷാ​ജി ക​ല്ല​ട, പ്ര​മോ​ദ്, റോ​യി പൊ​ന്നൂ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.