നെ​ൽ​കൃ​ഷി​യി​ൽ പു​തി​യ പ​രീ​ക്ഷ​ണ​വു​മാ​യി അ​ധ്യാ​പി​ക
Saturday, October 16, 2021 1:22 AM IST
പു​ൽ​പ്പ​ള്ളി: കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ന്ന​തി​നൊ​പ്പം നെ​ൽ​കൃ​ഷി​യി​ലെ പു​തി​യ രീ​തി​ക​ൾ പ​ഠി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​ര​ധ്യാ​പി​ക​യു​ണ്ട് പു​ൽ​പ്പ​ള്ളി​യി​ലെ ക​ല്ലു​വ​യ​ൽ ക​ദ​വാ​ക്കു​ന്നി​ൽ. ഒ​രേ​സ​മ​യം അ​ധ്യാ​പി​ക​യും ക​ർ​ഷ​ക​യു​മാ​യ ക​ല്ലു​വ​യ​ൽ ജ​യ​ശ്രീ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പി​ക​യാ​യ കൂ​ർ​മു​ളാ​നി​യി​ൽ ബി​ന്ദു​ച​ന്ദ്ര​നാ​ണ് അ​ധ്യാ​പ​ന​ത്തി​ന് ശേ​ഷ​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. ഇ​ത്ത​വ​ണ ബി​ന്ദു​ടീ​ച്ച​റു​ടെ നെ​ൽ​കൃ​ഷി​ക്ക് ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. ആ​ദ്യ​മാ​യി സ്വ​ന്തം പാ​ട​ത്ത് വ​യ​നാ​ട്ടി​ൽ ഏ​റെ പ്ര​ചാ​ര​മു​ള്ള കെ​ട്ടി​നാ​ട്ടി കൃ​ഷി​രീ​തി പ​രീ​ക്ഷി​ക്കു​ക​യാ​ണ്. ആ​കെ​യു​ള്ള മൂ​ന്നേ​ക്ക​ർ പാ​ട​ത്ത് ഒ​രേ​ക്ക​റി​ലാ​ണ് കെ​ട്ടി​നാ​ട്ടി​കൃ​ഷി ന​ട​ത്തു​ന്ന​ത്.
അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി അ​ജി​തോ​മ​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തും ഏ​റെ പ്ര​ചാ​ര​ത്തി​ലു​ള്ള​തു​മാ​ണ് കെ​ട്ടി​നാ​ട്ടി കൃ​ഷി​രീ​തി. അ​ജി തോ​മ​സ് ത​ന്നെ​യാ​ണ് ബി​ന്ദു​ടീ​ച്ച​ർ​ക്ക് കെ​ട്ടി​നാ​ട്ടി കൃ​ഷി​രീ​തി​യെ കു​റി​ച്ചു​ള്ള അ​റി​വ് പ​ക​ർ​ന്നു ന​ൽ​കി​യ​ത്. സാ​ധാ​ര​ണ കൃ​ഷി​രീ​തി​യി​ൽ നി​ന്നും ഏ​റെ വ്യ​ത്യാ​സ​മാ​ണ് കെ​ട്ടി​നാ​ട്ടി​കൃ​ഷി​രീ​തി​ക്കു​ള്ള​ത്. പാ​ട​ത്ത് വി​ത്ത് പാ​കു​ന്ന​തി​ന് പ​ക​രം പോ​ളി​ഹൗ​സി​ലോ വീ​ട്ടു​മു​റ്റ​ത്തോ നെ​ൽ​വി​ത്തു​ക​ൾ മു​ള​പ്പി​ച്ചെ​ടു​ക്കു​ക​യാ​ണ് ഈ ​കൃ​ഷി​രീ​തി​യി​ൽ ചെ​യ്യു​ന്ന​ത്. പ​ഞ്ച​ഗ​വ്യം ചേ​ർ​ത്ത് സ​ന്പൂ​ഷ്ടീ​ക​രി​ച്ച ചാ​ണ​ക​ത്തി​ലാ​ണ് നെ​ൽ​വി​ത്തു​ക​ൾ മു​ള​പ്പി​ച്ചെ​ടു​ക്കു​ന്ന​ത്.
റ​ബ്ബ​ർ​മാ​റ്റു​ക​ളി​ൽ ചാ​ണ​കം മെ​ഴു​കി വി​ത്ത് പ​തി​പ്പി​ക്കും. പി​ന്നീ​ട് മാ​റ്റ് എ​ടു​ത്തു​മാ​റ്റു​ന്ന​തോ​ടെ ചാ​ണ​ക​വും വി​ത്തും ചേ​ർ​ന്ന വൃ​ത്താ​കൃ​തി​യി​ലോ ച​തു​രാ​കൃ​തി​യി​ലോ ഉ​ള്ള പെ​ല്ല​റ്റു​ക​ളാ​യി മാ​റും. കേ​വ​ലം 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പെ​ല്ല​റ്റു​ക​ൾ​ക്കു​ള്ളി​ൽ നി​ന്നും വി​ത്തു​ക​ൾ മു​ള​പൊ​ട്ടും. പ​ര​മാ​വ​ധി അ​ഞ്ച് ദി​വ​സ​ത്തി​ന​കം ത​ന്നെ ന​ടാ​നു​ള്ള ഞാ​റ്റ​ടി​ക​ൾ ത​യാ​റാ​കും. ഈ ​രീ​തി​യി​ൽ കൃ​ഷി ചെ​യ്യു​ന്പോ​ൾ നെ​ല്ലി​ന​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ വ​ള​രും. മ​ണ്ണി​ലെ സൂ​ക്ഷ്മാ​ണു​ക്ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ് പെ​ല്ല​റ്റി​ൽ നി​ന്ന് ത​ന്നെ കൊ​ടു​ക്കാ​ൻ സാ​ധി​ക്കും. ഞാ​റ് ന​ടു​ന്ന​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി പാ​ട​മൊ​രു​ക്കി​യ ശേ​ഷം വ​ര​യി​ട്ട് മു​ള​പൊ​ട്ടി​യ പെ​ല്ല​റ്റു​ക​ൾ ഇ​തി​ലേ​ക്ക് ഇ​ടു​ന്ന​താ​ണ് കെ​ട്ടി​നാ​ട്ടി കൃ​ഷി​യു​ടെ രീ​തി.
സാ​ധാ​ര​ണ നെ​ല്ല് വി​ള​വെ​ടു​ക്കു​ന്ന​തി​ന് 28 ദി​വ​സം മു​ന്പ് കെ​ട്ടി​നാ​ട്ടി കൃ​ഷി​രീ​തി​യി​ലു​ള്ള കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് ബി​ന്ദു ടീ​ച്ച​ർ പ​റ​യു​ന്നു. നെ​ൽ​കൃ​ഷി​യെ സം​ബ​ന്ധി​ച്ച് തൊ​ഴി​ലാ​ളി​ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ടീ​ലി​ന് അ​ധി​ക​മാ​ളു​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലാ​ത്ത കെ​ട്ടി​നാ​ട്ടി കൃ​ഷി​രീ​തി ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​വും. ഈ ​കൃ​ഷി​രീ​തി​യി​ൽ സാ​ധാ​ര​ണ നെ​ൽ​കൃ​ഷി​ക്ക് വ​രു​ന്ന​തി​നേ​ക്കാ​ൾ ചെ​ല​വ് കു​റ​വും വി​ള​വ് കൂ​ടു​ത​ലു​മാ​യി​രി​ക്കു​മെ​ന്നും ടീ​ച്ച​ർ പ​റ​യു​ന്നു. ഒ​രു ഏ​ക്ക​റി​ന് അ​ഞ്ച് കി​ലോ വി​ത്താ​ണ് കെ​ട്ടി​നാ​ട്ടി​യി​ൽ ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്. 17 അ​ടി വ​ള​ക്കൂ​ട്ടാ​ണ് ഇ​ത്ര​യും നെ​ല്ല് മു​ള​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നെ​ൽ​കൃ​ഷി​യി​ൽ ടീ​ച്ച​ർ​ക്ക് സ​ഹാ​യ​വു​മാ​യി ഭ​ർ​ത്താ​വ് ച​ന്ദ്ര​നും പാ​ട​ത്ത് സ​ജീ​വ​മാ​ണ്.