മൃ​ഗ​ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന്
Saturday, October 16, 2021 1:22 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഒ​ഴി​ഞ്ഞ് കി​ട​ക്കു​ന്ന മൃ​ഗ​ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക​ക​ൾ നി​ക​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഓ​വാ​ലി, കൊ​ള​പ്പ​ള്ളി, അ​യ്യം​കൊ​ല്ലി, ചേ​ര​ന്പാ​ടി, ഉൗ​ട്ടി, കേ​ത്തി, ത​ല​കു​ന്ദ മേ​ഖ​ല​ക​ളി​ലൊ​ന്നും മൃ​ഗ​ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മ​ല്ല.
ഇ​ത്കാ​ര​ണം ജ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. വ​ള​ർ​ത്തു ജീ​വി​ക​ൾ​ക്ക് രോ​ഗം ബാ​ധി​ച്ചാ​ൽ കൃ​ത്യ സ​മ​യ​ത്ത് ചി​കി​ത്സ ന​ൽ​കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. പ്ര​ദേ​ശ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.