നീ​ല​ഗി​രി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​ക​മാ​കുന്നു
Saturday, October 16, 2021 1:24 AM IST
ഗൂ​ഡ​ല്ലൂ​ർ: മ​ല​യോ​ര-​തോ​ട്ടം മേ​ഖ​ല​യാ​യ നീ​ല​ഗി​രി ജി​ല്ല​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി വ്യാ​പ​ക​മാ​കു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ അ​ധി​കം പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന മേ​ഖ​ല കൂ​ടി​യാ​ണി​ത്. കാ​ര​റ്റാ​ണ് ഏ​റ്റ​വും അ​ധി​കം കൃ​ഷി ചെ​യ്യു​ന്ന​ത്. നീ​ല​ഗി​രി കാ​ര​റ്റി​ന് മാ​ർ​ക്ക​റ്റി​ൽ വ​ലി​യ ഡി​മാ​ൻ​ഡാ​ണ്. കാ​ര​റ്റി​നെ കൂ​ടാ​തെ ബീ​ൻ​സ്, മു​ള്ള​ങ്കി, മു​ട്ട​ക്കോ​സ്, പ​ട്ടാ​ണി, വെ​ളു​ത്തു​ള്ളി, ഉ​രു​ള​കി​ഴ​ങ്ങ്, ബീ​റ്റ്റൂട്ട്, പ​ച്ച​മു​ള​ക്, വെ​ള്ള​രി, പാ​വ​ൽ തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.
ഉൗ​ട്ടി​യി​ൽനി​ന്ന് ട​ണ്‍ ക​ണ​ക്കി​ന് കാ​ര​റ്റാ​ണ് കേ​ര​ള​ത്തി​ലെ ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലേ​ക്ക് ദി​നം​പ്ര​തി ക​യ​റ്റി അ​യ​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഒ​രു ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​ർ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​വ​രാ​ണ്. ഉൗ​ട്ടി, കു​ന്നൂ​ർ, കോ​ത്ത​ഗി​രി, കു​ന്താ താ​ലൂ​ക്കു​ക​ളി​ലാ​ണ് കൂ​ടു​ത​ൽ കൃ​ഷി ചെ​യ്യു​ന്ന​ത്. കാ​ര​റ്റ് ശു​ദ്ധീ​ക​ര​ണ യ​ന്ത്ര​ങ്ങ​ൾ ധാ​രാ​ള​മു​ണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് മ​തി​യാ​യ വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഉ​ൽ​പാ​ദ​ന ചെ​ല​വ് പ​തിന്മട​ങ്ങ് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.