നീ​ല​ഗി​രി​യി​ൽ ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു
Sunday, October 17, 2021 12:35 AM IST
ഗൂ​ഡ​ല്ലൂ​ർ: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് നീ​ല​ഗി​രി ജി​ല്ല​യി​ൽ ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഇ​ത് വൈ​ദ്യു​തി ഉ​ത്​പാ​ദ​ന​ത്തി​ന് ഏ​റെ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ന്ത്ര​ണ്ട് ഡാ​മു​ക​ളാ​ണു​ള്ള​ത്. അ​പ്പ​ർ ഭ​വാ​നി, പൈ​ക്കാ​ര, ശി​ങ്കാ​ര, പോ​ർ​ത്തി​മ​ന്ദ്, കു​ന്താ തു​ട​ങ്ങി​യ ഡാ​മു​ക​ളാ​ണി​വ.
കു​ന്താ 60 മെ​ഗാ​വാ​ട്ട്, കെ​ദ്ദ 175 മെ​ഗാ​വാ​ട്ട്, പ​ര​ളി 180 മെ​ഗാ​വാ​ട്ട്, പി​ല്ലൂ​ർ 100 മെ​ഗാ​വാ​ട്ട്, അ​വി​ലാ​ഞ്ചി 40 മെ​ഗാ​വാ​ട്ട്, കാ​ട്ടു​കു​പ്പ 30 മെ​ഗാ​വാ​ട്ട്, ശി​ങ്കാ​ര 150 മെ​ഗാ​വാ​ട്ട്, പൈ​ക്കാ​ര 59.2 മെ​ഗാ​വാ​ട്ട്, മു​ക്കു​ർ​ത്തി 070 മെ​ഗാ​വാ​ട്ട്, മാ​യാ​ർ 36 മെ​ഗാ​വാ​ട്ട് എ​ന്നി​ങ്ങ​നെ​യാ​ണ് വൈ​ദ്യു​തി ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന​ത്.
നീ​ല​ഗി​രി​യി​ൽ നി​ന്ന് ത​മി​ഴ്നാ​ടി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കേ​ര​ള​ത്തി​ലേ​ക്കും വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.