യാ​ത്രാ​ദു​രി​തം തീ​രാ​തെ പാ​ടി​ക്ക​ര വ​യ​ൽ റോ​ഡ് നി​വാ​സി​ക​ൾ
Monday, October 18, 2021 12:45 AM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വ​ര​ദൂ​ർ വാ​ർ​ഡി​ലു​ള്ള പാ​ടി​ക്ക​ര വ​യ​ൽ​റോ​ഡ് നി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​നു അ​റു​തി​യാ​യി​ല്ല. വ​യ​ൽ റോ​ഡി​ൽ​നി​ന്നു താ​ഴെ ക​ര​ണി​യി​ലേ​ക്കു​ള്ള​തി​ൽ 500 മീ​റ്റ​ർ മ​ണ്‍​പാ​ത ടാ​ർ ചെ​യ്യാ​ത്ത​താ​ണ് യാ​ത്രാ​ദു​രി​ത​ത്തി​നു കാ​ര​ണം.

റോ​ഡി​നോ​ടു​ചേ​ർ​ന്നു​ള്ള റി​സോ​ർ​ട്ട് വ​ള​പ്പി​ലെ മു​ള​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു പു​റ​ത്തേ​ക്കു ചാ​ഞ്ഞ​തും യാ​ത്ര ദു​ർ​ഘ​ട​മാ​ക്കു​ക​യാ​ണ്. താ​ഴെ ക​ര​ണി​യി​ൽ​നി​ന്നു പാ​ടി​ക്ക​ര വ​യ​ൽ റോ​ഡി​ലേ​ക്കു ഒ​രു കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. ഇ​തി​ൽ 500 മീ​റ്റ​ർ ടാ​ർ ചെ​യ്തു സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന മ​ണ്‍​പാ​ത​യി​ൽ മ​ഴ​ക്കാ​ല​ത്തു കാ​ൽ​ന​ട പോ​ലും ദു​ഷ്ക​ര​മാ​ണ്. ഇ​തി​നു പു​റ​മേ​യാ​ണ് മു​ള​ക​ൾ റോ​ഡി​ലേ​ക്കു ചാ​ഞ്ഞ​തു​മൂ​ല​മു​ള്ള പ്ര​യാ​സം.

റോ​ഡ് ടാ​ർ ചെ​യ്യ​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി വൈ​കു​ക​യാ​ണ്. റോ​ഡി​ലേ​ക്കു ചാ​ഞ്ഞ മു​ള​ക​ൾ വെ​ട്ടി​നീ​ക്കാ​ൻ റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​രും കൂ​ട്ടാ​ക്കു​ന്നി​ല്ല. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി. വ​ര​ദൂ​ർ വാ​ർ​ഡം​ഗം കെ.​വി. ര​ഞ്ജി​ത, പ​ന​മ​രം ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തം​ഗം നി​ത്യ ബി​ജു, ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. ന​ജീ​ബ് എ​ന്നി​വ​ർ എം​എ​ൽ​എ യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.