കോ​വി​ഡ് അ​വ​ലോ​ക​നയോ​ഗം ന​ട​ത്തി
Monday, October 18, 2021 12:47 AM IST
ഊ​ട്ടി: ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി. സം​സ്ഥാ​ന വ​നം വ​കു​പ്പ് സെ​ക്ര​ട്ട​റി​യും ജി​ല്ലാ കോ​വി​ഡ് സ്പെ​ഷ​ൽ ഓ​ഫീ​സ​റു​മാ​യ സു​പ്രി​യ സാ​ഹു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ, സ​ബ് ക​ള​ക്ട​ർ​മാ​രാ​യ മോ​ണി​ക റാ​ണ, ദീ​പ​ന വി​ശേ​ശ്വ​രി, ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ബാ​ലു​സ്വാ​മി, ജ​യ​രാ​മ​ൻ, എ​ഡി​എ​സ്പി മു​ത്തു മാ​ണി​ക്യം, ധ​ന​പ്രി​യ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു

ഗൂ​ഡ​ല്ലൂ​ർ: അ​രു​ള​കം ട്ര​സ്റ്റ്, ബ​ന്ധി​പ്പൂ​ർ മാ​രി​യ​മ്മ​ൻ ട്ര​സ്റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വ​നം​വ​കു​പ്പി​ന് കീ​ഴി​ലാ​യി വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ​ക്ക് ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.
വാ​ഴ​ത്തോ​ട്ടം സ്വ​ദേ​ശി ര​ഞ്ജി​ത ല​ക്ഷ്മി, മാ​വ​ന​ല്ല സ്വ​ദേ​ശി മ​ണി​ബോ​ര​ൻ, ആ​ന​ക്ക​ട്ടി സ്വ​ദേ​ശി ശ​ശി​കു​മാ​ർ, ആ​ച്ച​ക്ക​ര സ്വ​ദേ​ശി മൊ​യ്തീ​ൻ, ബൊ​ക്കാ​പു​രം സ്വ​ദേ​ശി മാ​രി തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് അ​യ്യാ​യി​രം രൂ​പ വീ​തം ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്ത​ത്. റേ​ഞ്ച​ർ​മാ​രാ​യ മാ​രി​യ​പ്പ​ൻ, കാ​ന്ത​ൻ, ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ അ​രു​ണ്‍​കു​മാ​ർ, മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.