തൊ​ഴി​ലു​റ​പ്പി​ൽ ജോ​ലി​ല​ഭി​ക്കാ​തെ തി​രു​നെ​ല്ലി ജ​ന​ങ്ങ​ൾ
Tuesday, October 19, 2021 12:58 AM IST
കാ​ട്ടി​ക്കു​ളം: തൊ​ഴി​ലു​റ​പ്പി​ൽ ജോ​ലി​ല​ഭി​ക്കാ​തെ തി​രു​നെ​ല്ലി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക​വാ​ർ​ഡു​ക​ളി​ലും ജോ​ലി​യി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജോ​ലി ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യ ഉ​യ​രു​ന്നു. വ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി തൊ​ഴി​ൽ ഉ​ള്ള​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ടു​ത്ത അ​വ​ഗ​ണ​ന. നോ​ർ​ത്ത് വ​നം ഡി​വി​ഷ​ൻ ഭാ​ഗ​ങ്ങ​ളി​ൽ കാ​ടി​നോ​ട് ചേ​ർ​ന്ന ട്ര​ഞ്ച് പ്ര​ദേ​ശം കാ​ട് വെ​ട്ടു​ന്നു​ണ്ട്.
എ​ന്നാ​ൽ വൈ​ൽ​ഡ് ലൈ​ഫ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി തൊ​ഴി​ൽ ഉ​ണ്ടാ​യി​ട്ടും തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ തി​രു​ന്നെ​ല്ലി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തു​നി​യാ​ത്ത​തി​ൽ തൊ​ഴി​ലാ​ളി​ക​ളി​ൽ അ​മ​ർ​ഷം പു​ക​യു​ക​യാ​ണ്. നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ലേ​ക്ക് പ​ണി​ക്കാ​ൻ പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ എ​ണ്ണം തൊ​ഴി​ലു​റ​പ്പി​ൽ വ​ർ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ പ​ണി​യി​ല്ലാ​ത്ത​തി​നാ​ൽ ദു​രി​തം പേ​റു​ക​യാ​ണ് സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ.