ത​ല​പ്പു​ഴ, പു​തി​യി​ടം പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Tuesday, October 19, 2021 11:59 PM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ പു​തി​യി​ടം മ​ക്കി​മ​ല പ്ര​ദേ​ശ​ത്തെ ഭൂ​മി​ക്ക് പോ​ക്ക് വ​ര​വ് ചെ​യ്ത് കി​ട്ടാ​ത്ത​തി​നാ​ൽ ന​ട്ടം തി​രി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും. സ​ർ​വേ ന​ന്പ​ർ 68/1ബി, 90/1 ​ൽ പെ​ട്ട ഏ​ക്ക​ർ ക​ണ​ക്കി​ന് ഭൂ​മി ക്കാ​ണ് റ​വ​ന്യു വ​കു​പ്പ് പോ​ക്കു​വ​ര​വ് ന​ട​ത്തി ന​ൽ​കാ​ത്ത​ത്. പ​ട്ട​യ ഭൂ​മി​യി​ലെ റി​സ​ർ​വ് മ​ര​ങ്ങ​ളു​ടെ പേ​രി​ലാ​ണ് പോ​ക്ക് വ​ര​വ് ന​ട​ത്താ​ത്ത​ത്. ഇ​തേ തു​ട​ർ​ന്ന് ദു​ര​തം പേ​റു​ന്ന​വ​ർ ലൈ​ഫ് മി​ഷ​നി​ൽ വീ​ട് ല​ഭി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ​യു​ണ്ട്.
ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളി​ലെ എ​ഴു​നൂ​റി​ല​ധി​കം വ​രു​ന്ന കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തി​ന്‍റെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. വി​ല്ലേ​ജി​ൽ നി​ന്നും പോ​ക്ക് വ​ര​വ് ചെ​യ്ത് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള സ​ഹാ​യ​ങ്ങ​ൾ, വി​ദ്യ​ഭ്യാ​സ വാ​യ്പ, മ​റ്റ് ബാ​ങ്ക് വാ​യ്പ​ക​ൾ, ലൈ​ഫ് മി​ഷ​നി​ൽ വീ​ട് കി​ട്ടി​യാ​ൽ പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. 1960, 62 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ​ട്ട​യം ല​ഭി​ച്ച​വ​രാ​ണ് ഇ​വി​ടു​ത്തു​കാ​ർ. അ​ന്ന് റി​സ​ർ​വ് ചെ​യ്ത മ​ര​ങ്ങ​ൾ നി​ല​വി​ൽ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഇ​പ്പോ​ൾ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ ഭൂ​മി​ക്ക് പോ​ക്ക് വ​ര​വ് ചെ​യ്ത് ന​ൽ​കാ​ത്ത​ത്.
എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​ത്താ​ൽ ന​ശി​ച്ചു പോ​യ​താ​ണ് പ​ല മ​ര​ങ്ങ​ളും. ചി​ല​ത് ഇ​പ്പോ​ഴും കൃ​ഷി​ക്കാ​രു​ടെ പ​റ​ന്പു​ക​ളി​ൽ ദ്ര​വി​ച്ച് നി​ൽ​ക്കു​ന്നു​മു​ണ്ട്. മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നും മ​റ്റും ബാ​ങ്ക് വാ​യ്പ ത​ര​പ്പെ​ടു​ത്താ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. വാ​യ്പ എ​ടു​ക്കാ​തെ സ്ഥ​ലം വി​ൽ​ക്കാ​നും പോ​ക്ക് വ​ര​വ് ചെ​യ്ത് ന​ൽ​കാ​ത്ത​തി​നാ​ൽ ത​ട​സ​മാ​വു​ക​യാ​ണ്. വ​ർ​ഷ​ങങ്ങളായി ഇ​വി​ടു​ത്തെ കു​ടും​ബ​ങ്ങ​ൾ ദു​രി​തം പേ​റു​കയാണ്. ജി​ല്ല​യി​ലെ മൂ​ന്ന് എം​എ​ൽ​എ മാ​രു​ടെ മു​ന്പി​ലും ഇ​വ​ർ ദു​രി​ത ക​ഥ​ക​ൾ വി​വ​രി​ച്ചു ക​ഴി​ഞ്ഞു. ഇ​നി അ​വ​രി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു ക​ഴി​യു​ക​യാ​ണ് ര​ണ്ട് വാ​ർ​ഡി​ലേ​യും എ​ഴു​നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ.