ഹ​ണി​ട്രാ​പ് സം​ഘം അ​റ​സ്റ്റി​ലാ​യ സം​ഭ​വം: ആ​ക്ഷ​ൻ ക​മ്മി​റ്റി​ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Wednesday, October 20, 2021 12:01 AM IST
കു​ഞ്ഞോം: തൊ​ണ്ട​ർ​നാ​ട് കു​ഞ്ഞോം അ​ലോ​ഫ്റ്റ് വി​ല്ല എ​ന്ന ഹോം​സ്റ്റേ​യി​ൽ​നി​ന്നും സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ത്തു കൂ​ടി​യ ക്രി​മി​ന​ൽ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ റി​സോ​ർ​ട്ട് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, 15 വാ​ർ​ഡു​ക​ളി​ലെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
16 നാ​ണ് ഹോം​സ്റ്റേ​യി​ൽ ഒ​ത്തു​കൂ​ടി​യ എ​ട്ടം​ഗം ക്രി​മി​ന​ൽ സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്നും ല​ഹ​രി വ​സ്തു​ക്ക​ള​ട​ക്കം പി​ടി​കൂ​ടി​യി​രു​ന്നു. സ്ത്രീ​ക​ളെ കൊ​ണ്ടു​വ​ന്ന് ആ​വ​ശ്യ​ക്കാ​രെ എ​ത്തി​ച്ച് ച​തി​യി​ൽ പെ​ടു​ത്തി പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ത്താ​നാ​ണ് സം​ഘം ഒ​ത്തു​കൂ​ടി​യ​തെ​ന്നാ​ണ് സൂ​ച​ന. സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന നാ​ലു​കാ​റും ഒ​രു ബൈ​ക്കും എ​ട്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും മു​പ്പ​ത്തി ഒ​ന്പ​തി​നാ​യി​രം രൂ​പ​യും 100 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.
പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ൻ​ഡി​പി​എ​സ് പ്ര​കാ​ര​വും സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​മി​ന​ൽ സം​ഘം കൂ​ട്ടം ചേ​ർ​ന്ന​തി​നു​ള്ള വ​കു​പ്പ് പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​സ്ത​ഫ മോ​ന്തോ​ൻ, ക​ണ്‍​വീ​ന​ർ ഷാ​ജി മോ​ളേ​ൽ, പ​ഞ്ചാ​യ​ത്തം​ഗം പ്രീ​ത രാ​മ​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ, ഗ​ണേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.