കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കാ​ട്ടി​ക്കു​ള​ത്ത് റോ​ഡ് ഉ​പ​രോ​ധ​ം ന​ട​ത്തി
Thursday, October 21, 2021 12:49 AM IST
മാ​ന​ന്ത​വാ​ടി: വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​വും കൃ​ഷി​ന​ശി​പ്പി​ക്ക​ലും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടും വ​നം​വ​കു​പ്പോ സ​ർ​ക്കാ​രോ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ട്ടി​ക്കു​ള​ത്ത് റോ​ഡ് ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​രം ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​മാ​യിരുന്നു വ​ഴി ത​ട​യ​ൽ സ​മ​രം. വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ൽ സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് പി.​വി. മോ​ഹ​ന​ൻ പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും കേ​ര​ള സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. മ​ര​ണ​പ്പെ​ടു​ന്ന​വ​രു​ടെ ആ​ശ്രി​ത​ർക്ക് ന​ൽ​കി വ​രു​ന്ന ന​ഷ്ട​പ​രി​ഹാ​രം കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ല​ക്ഷ്മി, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, കെ.​കെ. ഏ​ബ്ര​ഹാം, അ​ഡ്വ. എം.​വേ​ണു​ഗോ​പാ​ൽ, പി.​വി. ജോ​ർ​ജ്, സി​ൽ​വി തോ​മ​സ്, എം.​ജി. ബി​ജു, ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, എ.​എം. നി​ശാ​ന്ത്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​വി. നാ​രാ​യ​ണ വാ​ര്യ​ർ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ശ​ശീ​ന്ദ്ര​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​തീ​ശ​ൻ പു​ളി​മൂ​ട്, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, കെ.​ജി. രാ​മ​കൃ​ഷ്ണ​ൻ, സ​ണ്ണി ചാ​ലി​ൽ, ഡെ​ന്നി​സ​ണ്‍ ക​ണി​യാ​രം, ജോ​സ് പാ​റ​യ്ക്ക​ൽ, ജോ​സ് കൈ​നി​ക്കു​ന്നേ​ൽ, ജോ​ഷി​ത് കാ​ട്ടി​ക്കു​ളം, എം.​ജി. ബി​ജു, റ​ഷീ​ദ് തൃ​ശി​ലേ​രി, സു​ശോ​ഭ് ചെ​റു​കു​ന്പം, സി.​കെ. ര​ത്ന​വ​ല്ലി, മാ​ർ​ഗ​ര​റ്റ് തോ​മ​സ്, പി.​എം. ബെ​ന്നി, ഷി​ബു കാ​ട​ൻ​കൊ​ല്ലി, ശ​ശി​കു​മാ​ർ തോ​ൽ​പ്പെ​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.